728-pixel-x-90-2-learn
728-pixel-x-90
<< >>

ജയില്‍ പുള്ളിയുടെ പക്കല്‍ രാഷ്ട്രപതി ഭവന്റെ ഭൂപടം

ലക്‌നൗ:ജയിലില്‍ കഴിയുന്നയാളുടെ പക്കല്‍ നിന്നും രാഷ്ട്രപതി ഭവന്റെ ഭൂപടങ്ങളും ബി എസ് എഫ് പോസ്റ്റുകളുടെ രേഖാചിത്രങ്ങളും പോലീസ് കണ്ടെടുത്തു.വിചാരണ തടവുകാരനായി ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജയിലില്‍ കഴിയുന്ന സാദിഖ് അലി(25)യില്‍ നിന്നുമാണ് ഇവ കണ്ടെടുത്തത്.

യു പിയിലെ എല്ലാ ജയിലുകളിലും പോലീസ് നടത്തി വരുന്ന പരിശോധനക്കിടെയാണ് ഇവ കണ്ടെടുത്തത്.സാദിഖ് അലിയുടെ ബാഗില്‍ നിന്ന് ഹിന്ദി, ബംഗാളി ഭാഷകളില്‍ എഴുതിയ കുറിപ്പുകളും മൊബൈല്‍ ഫോണുകളുടെ മെമ്മറി കാര്‍ഡുകളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ നാലു വര്‍ഷമായി കൊലക്കുറ്റത്തിന് വിചാരണയില്‍ കഴിയുന്ന തടവുപുള്ളിയാണ് സാദിഖ്.പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ 2011 ല്‍ സഹപ്രകര്‍ത്തകനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

സംഭവത്തെത്തുടര്‍ന്ന് സാദിഖിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി പ്രത്യേക സംഘത്തെ പശ്ചിമ ബംഗാളിലേക്ക് അയച്ചതായി ഡിഐജി ഓംകര്‍ സിങ് പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള റൂട്ട് മാപ്പുകളും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

INDIANEWS24.COM Lucknow

Leave a Reply