728-pixel-x-90-2-learn
728-pixel-x-90
<< >>

ജയില്‍ പുള്ളികള്‍ക്ക് സര്‍ക്കാര്‍ വക 41മില്യണ്‍ പൌണ്ട്

London:2007 മുതല്‍ ജയില്‍ പുള്ളികള്‍ക്ക് യു.കെയിലെ മുന്നണി സര്‍ക്കാര്‍ നല്‍കിയത് 41 മില്യണ്‍ പൌണ്ടിന്‍റെ അനധികൃത സാമ്പത്തിക സഹായം.യാതൊരു വിധത്തിലുമുള്ള സാമ്പത്തിക ആനൂകൂല്യങ്ങളും ജയില്‍ പുള്ളികള്‍ക്ക് നല്‍കരുത് എന്ന് നിയമം നിലനില്‍ക്കുമ്പോഴാണ് കെടുകാര്യസ്ഥതയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.’ഉദ്യോഗസ്ഥ തലത്തിലുള്ള പിഴവുകള്‍ മൂലം സംഭവിച്ച വീഴ്ച’ എന്ന നിലയിലാണ് ഈ വാര്‍ത്തയോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്.

സര്‍ക്കാരിന്റെ സാമ്പത്തിക ആനുകുല്യങ്ങള്‍ ജനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന യുകെ യിലെ മുന്നണി സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി ആനൂകൂല്യങ്ങള്‍ വെട്ടിക്കുറച്ചിരുന്നു.ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിചിരുന്ന പല ആനൂകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം യുകെയിലെമ്പാടും ശക്തമാണ്.

സര്‍ക്കാരിന്റെ അനാവിശ്യ ചിലവുകള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി എന്ന പേരില്‍ നുറുകണക്കിന് എന്‍.എച്.എസ് നേഴ്സുമ്മാര്‍ക്ക് ജോലി നഷടമായിരുന്നു. ഇതേ കാലത്ത് തന്നെയാണ്  കവര്‍ച്ചക്കാര്‍ക്കും ബലാല്‍സംഗക്കാര്‍ക്കും സര്‍ക്കാര്‍ 41മില്യണ്‍ പൌണ്ട് അനൂകൂല്യം നല്‍കിയത്.

യുകെ യില്‍ ജയിലില്‍ കിടക്കുന്ന ഒരു കുറ്റവാളിക്ക് പ്രതിവര്‍ഷം 40000 പൌണ്ട് പൊതുജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും സര്‍ക്കാര്‍ ചെലവ് ചെയ്യുന്നുണ്ട്.ഇതിനു പുറമെയാണ് സാമുഹ്യ വിരുദ്ധരായ ജയില്‍പ്പുള്ളികള്‍ക്ക് 41മില്യണ്‍ പൌണ്ടിന്റെ അധിക സാമ്പത്തിക സഹായം.

Leave a Reply