728-pixel-x-90-2-learn
728-pixel-x-90
<< >>

ജയിലുകളിലെ ആഡംബര ജീവിതത്തിനെതിരെ ചെന്നിത്തല:

കേരളത്തിലെ ജയിലുകളില്‍ പ്രതികള്‍ക്ക് ലഭിക്കുന്ന ആഡംബര ജീവിതത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാസര്‍കോട്് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ തടങ്കലില്‍ പാര്‍പ്പിച്ച കോഴിക്കോട് സെന്‍ട്രല്‍ ജയിലില്‍ കെ കെ ലതിക എംഎല്‍എ സന്ദര്‍ശിച്ചതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണം.

നാല് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തെ കുറിച്ച് ആത്മഹപരിശോധന നടത്തുമെന്നും. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയമാണ് ചര്‍ച്ചയാവുന്നത്. പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കും. ജനുവരിയില്‍ സംസ്ഥാനത്ത് 14 ഡി.സി.സി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും. ഗാന്ധിഗ്രാം പദ്ധതിയുടെ നടത്തിപ്പ് സിഡ്‌കോയേയും എഫ്.ഐ.ടി.എയുമാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഓരോ കോളനിയിലും ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply