728-pixel-x-90-2-learn
728-pixel-x-90
<< >>

ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ക്കായി ശശികല കൈക്കൂലി നല്‍കിയെന്ന് ആരോപണം

ബംഗളുരു: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കുറ്റത്തിന് ശിക്ഷയില്‍ കഴിയുന്ന എ ഐ എ ഡി എം കെ അധ്യക്ഷ വി കെ ശശികല ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന് ആരോപണം. ജയില്‍ ജയില്‍ ഡിഐജി രൂപ മൗഡ്ഗിലിനെ ഉദ്ധരിച്ച് കര്‍ണാടകയിലെ പ്രാദേശിക ചാനല്‍ ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതായാണ് വിവരം.

കര്‍ണ്ണാടക ഡി ജി പി കത്യനാരായണ റാവു ഉള്‍പ്പെടയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ഇതില്‍ ഒരു കോടി രൂപ റാവുവിനും ബാക്കി ഒരു കോടി രൂപ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കുകയുമായിരുന്നുവെന്ന് ജയില്‍ ഡിഐജി രൂപ മൗഡ്ഗിലിനെ ഉദ്ധരിച്ച് ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണം ഉള്‍പ്പെടെ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാണ് കൈക്കൂലി നല്‍കിയിരിക്കുന്നത്. ജയില്‍ വാര്‍ഡനും കൈക്കൂലി വാങ്ങിയതായി പറയുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തേക്കാണ് ശശികലയെ ശിക്ഷിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാന പോലീസ് മേധാവി റാവു ഈ ആരോപണങ്ങള്‍ നിഷേധിച്ചു. കീഴുദ്യോഗസ്ഥ എന്ന നിലയില്‍ അച്ചടക്കരഹിതമായ പെരുമാറ്റമാണ് രൂപയില്‍ നിന്നുമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരോപണം തെളിയിക്കാന്‍ വേണ്ട രേഖകളും വിശദീകരണവും ആവശ്യപ്പെട്ട് താന്‍ അവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും റാവു അറിയിച്ചു.

INDIANEWS24.COM Bengaluru

Leave a Reply