728-pixel-x-90-2-learn
728-pixel-x-90
<< >>

ജയിലില്‍ നിന്നും മൊബൈല്‍ ചാര്‍ജ്ജറുകള്‍ കണ്ടെടുത്തു

കോഴിക്കോട്: ജില്ലാ ജയിലിലെ സെല്ലുകളില്‍ നിന്ന് മൂന്ന് മൊബൈല്‍ ചാര്‍ജറുകളും മൊബൈല്‍ ഫോണിന്റെ കവറുകളും കണ്ടെടുത്തതായി ജയില്‍ ഡിജിപി ഡോക്ടര്‍ അലക്സാണ്ടര്‍ ജേക്കബ്.  അര്‍ധരാത്രി ജയിലില്‍ പരിശോധനക്കെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിത്. എന്നാല്‍ ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിലെ പശ്ചാത്തലം ജയില്‍ വളപ്പിലേതല്ലെന്ന് അദ്ദഹം പറഞ്ഞു. ഫേസ് ബുക്ക് അക്കൗണ്ടിലെ ഐപി അഡ്രസ് കണ്ടെത്താന്‍ ഗൂഗിളിന്റെ സഹായം തേടിയതായും  അദ്ദേഹം പറഞ്ഞു.

രാത്രി പന്ത്രണ്ട് മണിയോടെയാണ് ഡിജിപി ഡോക്ടര്‍ അലക്സാണ്ടര്‍ ജേക്കബ് കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയത്. പകലും രാത്രിയിലുമായി നടന്ന പരിശോധനയില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് തെളിവ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. പക്ഷെ ടി പി കേസിലെ പ്രതികളാണ് ഇതുപയോഗിച്ചതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു

Leave a Reply