728-pixel-x-90-2-learn
728-pixel-x-90
<< >>

ജയിലില്‍ ഉറക്കമില്ലാതെ ലാലു

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും എം.പിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ ആദ്യരാത്രി ഉറക്കം നഷ്ടപ്പെട്ടു. മൂട്ടയുടെയും കൊതുകിന്റെയും കടിയേറ്റ ലാലു ഉറക്കമൊഴിച്ചാണ് നേരം വെളുപ്പിച്ചത്.

റാഞ്ചിയിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലാണ് ലാലു കഴിയുന്നത്. പുലര്‍കാലത്ത് മാത്രമാണ് ലാലു ഒന്നു മയങ്ങിയത്. രാവിലെ ഏഴ് മണിയോടെ ഉറക്കമുണര്‍ന്ന ലാലു തന്നെയാണ് ജയില്‍ അധികൃതരോട് മൂട്ടയുടെയും കൊതുകിന്റെയും ശല്യത്തെക്കുറിച്ച് പരിഭവം അറിയിച്ചത്.

ഫാന്‍ ഉള്ള സെല്ലില്‍ തന്നെയാണ് ലാലുവിനെ പാര്‍പ്പിച്ചതെങ്കിലും ഇതിന്റെ കാറ്റുകൊണ്ടുമാത്രം അദ്ദേഹത്തിന് ഉറങ്ങാനായില്ല. സാധാരണ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ കിടന്നുറങ്ങാറുള്ള ലാലുവിന് ഉറക്കം നഷ്ടപ്പെട്ടതില്‍ ഇതും മറ്റൊരു കാരണമാണ്.

എയര്‍കൂളര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതിയുടെ അനുമതിയില്ലാത്തതിനാല്‍ അധികൃതര്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചു. മൂട്ടയെ തുരത്താനും കൊതുകിനെ ഇല്ലാതാക്കാനും സംവിധാനം അടിയന്തിരമായി സംവിധാനം ഏര്‍പെടുത്താമെന്ന് ജയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വിനയ് കുമാര്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

Leave a Reply