728-pixel-x-90-2-learn
728-pixel-x-90
<< >>

ജയസൂര്യ പിന്നെയും സത്യനാകുന്നു,ഇക്കുറി സാക്ഷാല്‍ സത്യന്‍ !

തിരുവനന്തപുരം:ഞാന്‍ ഇപ്പോള്‍ ജയസൂര്യ അല്ല സത്യനാണ്.എന്ന് മന്ത്രി കടന്നപ്പള്ളിരാമചന്ദ്രന്റെ ചെവിയില്‍ സദസ്സില്‍ വെച്ച് ജയസൂര്യ രഹസ്യമായി പറഞ്ഞത് മന്ത്രി തന്റെ പ്രസംഗത്തില്‍ തുറന്നടിച്ചു.സദസ്സ് നിറഞ്ഞ കയ്യടി ഉതിര്‍ത്തു. നടന്‍ സത്യന്റെ ജന്മദിനത്തില്‍ വി.ജെ.ടി ഹാളില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് സത്യനെക്കുറിച്ചുള്ള ബയോപിക് സിനിമയുടെ പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ജയസൂര്യ സത്യനായിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.

ഞാന്‍ ആദ്യമായി ബയോപിക് ചെയ്തത് മറ്റൊരു സത്യനെയായിരുന്നു. ഫുട്‌ബോള്‍ രംഗത്തെ മാന്ത്രികന്‍ വി.പി.സത്യന്‍. അതൊരു വെല്ലുവിളി തന്നെയായിരുന്നു.ജയസൂര്യ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സത്യനെക്കുറിച്ച് എനിക്ക് കൂടുതല്‍ അറിവുണ്ടായിരുന്നില്ല.നടന്‍ സത്യന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ ഒന്നും അറിയാമായിരുന്നില്ല. ഈ സിനിമയുടെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ എന്നെ വിളിച്ച് സത്യനെക്കുറിച്ച് ഒരു പ്രൊജക്ട് ഉണ്ട് ചെയ്യാമോ എന്ന് ചോദിച്ചു. അന്ന് കോട്ടയത്ത് വെച്ച് ഞാന്‍ കഥ കേട്ട് അത്ഭുതപ്പെട്ട് പോയി.മഹാ നടന്‍ സത്യന്റെ ജീവിതം സംഭവബഹുലമാണെന്ന് എനിക്ക് മനസിലായി .ഇത് എനിക്ക് താങ്ങാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു.അവര്‍ എനിക്ക് ധൈര്യം തന്നു.ഞാന്‍ നിര്‍മ്മാതാവ് വിജയബാബുവിനോട് പറഞ്ഞു. കഥ കേട്ട് വിജയബാബുവിന്റെ കിളിപോയി എന്നതാണ് സത്യം.അങ്ങനെ സത്യന്റെ മക്കളായ സതീഷ് സത്യനോടും ജീവന്‍ സത്യനോടും അനുവാദം ചോദിച്ചു. അവര്‍ക്ക് പൂര്‍ണസമ്മതമായിരുന്നുവെന്ന് ജയസൂര്യ പറഞ്ഞു.ഈ സിനിമ എറ്റവും നല്ല സാങ്കേതിക പ്രവര്‍ത്തകരെ വെച്ച് എറ്റവും മികച്ചതാക്കാനാണ് എന്റെ ശ്രമമെന്ന് നടനും നിര്‍മ്മാതാവുമായ വിജയബാബു പറഞ്ഞു.sathysathysathy

ചടങ്ങില്‍ സത്യന്റെ മകന്‍ ജീവന്‍ സത്യന്‍,കൃഷ്ണചന്ദ്രന്‍, ചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന നടി ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.എല്‍.എം.എസ് പള്ളിയിലെ സത്യന്റെ സെമിത്തേരിയില്‍ ജയസൂര്യ,വിജയ്ബാബു, നടി ആന്‍ അഗസ്റ്റിന്‍,സത്യന്റെ മകന്‍ സതീഷ് സത്യന്‍, സംവിധായകന്‍ രതീഷ് രഘുനന്ദന്‍, തിരക്കഥാകൃത്തുക്കളായ ബി.ടി അനില്‍കുമാര്‍,കെ.ജി സന്തോഷ്‌കുമാര്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.പത്രപ്രവര്‍ത്തകനായ രതീഷ് രഘുനന്ദന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിത്രീകരണം ആരംഭിക്കുക.sathyan1 121sathysathysathysathysathy

ഇന്ത്യാ ന്യൂസ്‌ 24 നു വേണ്ടി ജിതേഷ് ദാമോദര്‍ തയ്യാറാക്കിയത്.sathy

Leave a Reply