728-pixel-x-90-2-learn
728-pixel-x-90
<< >>

ജയസൂര്യയുടെ നിമിഷങ്ങള്‍ ! അനീഷ്‌ ഉപാസന ഹിറ്റ്,ഒപ്പം വിനയ് ഫോര്‍ട്ടും!

രണ്ടായിരത്തിപതിനാലിന്റെ താരം ആരെന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ഒരു സെക്കണ്ട് പോലും ആവശ്യമില്ലാത്ത നിലയിലേക്ക് ജയസൂര്യ എന്ന നടന്‍ എത്തിയിരിക്കുന്നു.അവസാനം പുറത്തിറങ്ങിയ സെക്കണ്ട്സ് എന്ന ചിത്രം ജയസൂര്യയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇമേജിന്റെ ബാധ്യതയില്ലാത്ത താരപദവി അരക്കിട്ടുറപ്പിക്കുകയാണ്.ഇയ്യോബിന്റെ പുസ്തകത്തിലെ വില്ലനും കുഴപ്പക്കാരനല്ലാത്ത മത്തായിയും ഒക്കെ ജനപ്രീതി

Seconds-jayasooryaനേടിയ പ്രഭയില്‍ എത്തിയ സെക്കണ്ട്സ് ജയസൂര്യയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ്.

aneeshഅനീഷ്‌ ഉപാസന എന്ന സംവിധായകന്‍ തന്റെ ചിത്രം റിലീസ് ചെയ്തു കിട്ടാന്‍ വിതരണക്കാരന്‍റെ ഓഫിസിനു മുന്നില്‍ നടത്തിയ സമരം അടുത്തിടെ ഇന്ത്യാ ന്യൂസ്‌ 24 റിപ്പോര്‍ട്ട് ചെയ്തിരുന്നു.സെക്കണ്ട്സ് പോലൊരു ലക്ഷണമൊത്ത ത്രില്ലര്‍ കയ്യില്‍ വച്ചുകൊണ്ടിരുന്ന വിതരണക്കാരനെ അടിയന്തിരമായി ചികിത്സിക്കണം.

പ്രേക്ഷകനെ അവസാന സെക്കണ്ട് വരെ മുള്‍മുനയില്‍ നിര്‍ത്തിയ സെക്കണ്ട്സിന്റെ മേന്മ തിരിച്ചറിയാന്‍ കഴിയാതെ പോയ വിതരണക്കാരന്‍ മാപ്പര്‍ഹിക്കുന്നില്ല.

സംവിധായകന്‍റെ സിനിമ എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാവുന്ന സെക്കണ്ട്സ് ഒരു പിടി മികച്ച പ്രകടനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.വിനയ് ഫോര്‍ട്ട്‌ എന്ന നടന്‍ ഒരു വാഗ്ദാനമാണ് എന്ന് ഷട്ടര്‍ അടക്കമുള്ള ചിത്രങ്ങള്‍ അടയാളപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ ചിത്രം എന്ന ഖ്യാതി സെക്കണ്ട്സിനു തന്നെ.ഒപ്പം മികച്ച പ്രകടനങ്ങളുമായി ശങ്കര്‍ രാമകൃഷ്ണനും സലിം കുമാറും വിനായകനും അപര്‍ണ്ണയും ജയസൂര്യക്കൊപ്പം അരങ്ങു തകര്‍ത്തു.കാസ്റ്റിംഗ് എന്നത് ഒരു യഥാര്‍ഥ കലയാണ്‌ എന്നോര്‍മ്മപ്പെടുത്തുന്ന സെക്കണ്ട്സ് യുവ പ്രേക്ഷകരും കുടുംബങ്ങളും ഏറ്റെടുത്തു തുടങ്ങുകയാണ്.തിയേറ്ററുകള്‍ കൂടി കനിഞ്ഞാല്‍ ഒരു പക്ഷെ വെള്ളിമൂങ്ങയ്ക്ക് ശേഷം ഒരു “യാഥാര്‍ഥ” വിജയം കൂടി കൊണ്ടുവരുവാന്‍ അനീഷ്‌ ഉപാസനയുടെ സെക്കണ്ട്സിനു തീര്‍ച്ചയായും കഴിയും.

SANU INDIANEWS24

Leave a Reply