728-pixel-x-90-2-learn
728-pixel-x-90
<< >>

ജയസൂര്യയും സൌബിന്‍ ഷാഹിറും മികച്ച നടന്മാര്‍, നടി നിമിഷ സജയന്‍

തിരുവനന്തപുരം: 49ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി ഏ.കെ ബാലന്‍ പി.ആര്‍.ഡി ചേമ്പറില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൌബിന്‍ ഷാഹിറും മികച്ച നടന്മാരായി. ശ്യാമപ്രസാദ് ആണ് മികച്ച സംവിധായകന്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച മികച്ച സിനിമയായി തെരെഞ്ഞെടുത്തു.
മറ്റ് ചലച്ചിത്ര അവാര്‍ഡുകള്‍
മികച്ച ചലച്ചിത്ര ഗ്രന്ഥം എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍, മികച്ച കഥാകൃത്ത് ജോയ് മാത്യു (അങ്കിള്‍) മികച്ച ഛായാഗ്രാഹകന്‍ കെ യുമോഹനന്‍ (കാര്‍ബണ്‍), മികച്ച തിരക്കഥാകൃത്ത് മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ), മികച്ച ബാലതാരം മാസ്റ്റര്‍ മിഥുന്‍, മികച്ച പിന്നണി ഗായകന്‍, വിജയ് യേശുദാസ് ,മികച്ച സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണന്‍, മികച്ച സ്വഭാവ നടന്‍, ജോജു ജോര്‍ജ്
ജൂറി പരാമര്‍ശങ്ങള്‍
ഛായാഗ്രാഹണം മധു അമ്പാട്ട്, മികച്ച കുട്ടികളുടെ ചിത്രം,അങ്ങനെ അകലെ ദൂരെ
പ്രശസ്ത സംവിധായകനും ജൂറി ചെയര്‍മാനുമായ കുമാര്‍ സാഹ്നിയും മറ്റ് അംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പി കെ പോക്കര്‍, സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍

Leave a Reply