ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത(68) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30നു ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്ക് മറീന ബീച്ചിലാണ് സംസ്കാരം.
രണ്ടുമാസത്തിലേറെയായി അസുഖ ബാധ്യതയായി കഴിയുന്ന ജയലളിതയ്ക്ക് ഞായറാഴ്ച ഹൃദയാഘതമുണ്ടായിരുന്നു. തുടർന്ന് തിങ്കളാഴ്ച നില കൂടുതൽ വഷളായി.തിങ്കളാഴ്ച വൈകീട്ടോടെ ചില ദൃശ്യമാധ്യമങ്ങളിലൂടെ ജയലളിത മരിച്ചതായി വാർത്തകൾ വന്നെങ്കിലും സ്ഥിരീകരണം ഉണ്ടായില്ല.ഒടുവിൽ രാത്രിയോടെ ആശുപത്രി അധികൃതർ പ്രത്യേക ബുള്ളറ്റിനിലൂടെ മരണവാർത്ത ലോകത്തെ അറിയിക്കുകയായിരുന്നു.
INDIANEWS24.COM Chennai