ബംഗളൂരൂ:അനധികൃത സ്വത്ത് സമ്പാദന കേസില്‍ മു്ന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി എം കെ നേതാവുമായ ജയലളിതയെ കുറ്റവിമുക്തയാക്കി കര്‍ണാടക ഹൈക്കോടതി നടത്തിയി വിധി പ്രസ്താവം ഏറെ ശ്രദ്ധേയം.പൊതുപ്രവര്‍ത്തകരുടെ വരുമാനവും അനധികൃതമായി സമ്പാദിച്ച സ്വത്തും തമ്മിലുള്ള അന്തരം പത്ത് ശതമാനത്തില്‍ താഴെയാണെങ്കില്‍ ശിക്ഷിക്കേണ്ടതില്ലെന്നാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിങ്കളാഴ്ച്ച വിധി പ്രഖ്യാപിച്ചത്.ഇക്കാര്യം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് സി ആര് കുമാരസ്വാമി വിധി പ്രസ്താവം നടത്തിയത്.ജയലളിതയുടെ കാര്യത്തില്‍ സ്വത്തം വരുമാനവും തമ്മിലുള്ള അന്തരം 8.12 ശതമാനം മാത്രമാണെന്നും വിധിന്യായത്തില്‍ പറയുന്നു.
ജയലളിതയുടെ 2.82 കോടിയുടെ അധിക സ്വത്ത് മാത്രമാണ് സമ്പാദിച്ചിട്ടുള്ളത്.പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയ 66.65 കോടിയെന്നതും വിചാരണക്കോടതി കണ്ടെത്തിയ 53.6 കോടി രൂപയും പെരുപ്പിച്ച് കാണിച്ചതാണെന്നും 919 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.1991-96 കാലത്ത് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൂട്ടാളികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി 66.5 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്.കിലോ കണക്കിന് സ്വര്‍ണം, വെള്ളി, രത്നങ്ങള്‍, ആടയാഭരണങ്ങള്‍, വ്യാജമോ ബിനാമിയോ ആയ 34 കമ്പനികളിലെ കോടികളുടെ ഇടപാടുകള്‍ തുടങ്ങി 78 അവിഹിത ഇനങ്ങളുടെ ലിസ്റ്റാണ് പ്രോസിക്യൂഷന് ജയലളിതയ്ക്കും കൂട്ടാളികള്‍ക്കും എതിരെ തെളിവായി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചത്.അടച്ചുപൂട്ടിയ കമ്പനികളും സ്ഥാപനങ്ങളും ഉടമകളില്‍ നിന്ന് വാങ്ങി അവയുടെ മറവില്‍ പ്രതികള്‍ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്റെ ചാര്‍ജ്.ഇതിനായി 34വ്യാജ കമ്പനികള്‍ ഉണ്ടാക്കുകയും ആ കമ്പനികളുടെ പേരില്‍ നൂറോളം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്തു. അവിഹിതമായി ഉണ്ടാക്കിയ പണം ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ശശികലയും സുധാകരനും ഇളവരശിയും ജയലളിതയുടെ ബിനാമികളായി കള്ളപ്പണം ഉപയോഗിച്ച് ഈ കമ്പനികളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങുകയും ചെയ്തു.
ജയലളിത അടക്കമുള്ള കേസിലെ പ്രതികളുടെയും കമ്പനികളുടേയും സ്വത്ത് പ്രോസിക്യൂഷന് കൂട്ടിക്കുഴയ്ക്കുകയും ചെയ്തു എന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. നിര്‍മാണ ചെലവും മറ്റുമായി 27.79 കോടി രൂപയാണ് കാണിച്ചത്. കൂടാതെ വിവാഹം നടത്തിയ ഇനത്തില്‍ 6.45 കോടി രൂപയും ആകെ 66.44 കോടിയുമായി പെരുപ്പിച്ച് കാണിച്ചു.ഇങ്ങനെ പെരുപ്പിച്ച് കാണിച്ച തുക ഒഴിവാക്കിയാല്‍ ജയലളിത സമ്പാദിച്ചത് 37,59,02,466 രൂപയാണെന്ന് മനസിലാക്കാനാവും.പ്രതികളുടെ ആകെ വരുമാനം 34,76,65,654 രൂപയാണ്. ഇവ തമ്മിലുള്ള വ്യത്യാസം 2,82,36,812 രൂപ മാത്രമാണ്. അതായത് 8.12 ശതമാനം. പ്രോസിക്യൂഷന് സമര്‍പ്പിച്ച രേഖകള്‍ വച്ചു നോക്കിയാല്‍ അന്തരം പത്തു ശതമാനത്തിന് താഴെയാണ് കോടതി ചൂണ്ടിക്കാട്ടി.
അനധികൃതമായി സന്പാദിക്കുന്ന സ്വത്ത് പത്ത് ശതമാനത്തിന് താഴെയാണെങ്കില്‍ പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ പാടില്ലെന്ന് മദ്ധ്യപ്രദേശിലെ കൃഷ്ണാനന്ദ് അഗ്നിഹോത്രി കേസില്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.മാത്രമല്ല, 20 ശതമാനം വരെ സ്വത്ത് സമ്പാദിക്കുന്നത് അനുവദനീയമാണെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ള കാര്യവും കോടതി പരാമര്‍ശിച്ചു.ഈ രണ്ട് വിധികളും അടിസ്ഥാനമാക്കുകയും നിലവിലെ പണപ്പെരുപ്പ നിരക്ക് കൂടി കണക്കിലെടുക്കുത്താല് 10 മുതല്‍ ഇരുപത് ശതമാനം വരെ അനധികൃത സമ്പാദനം അനുവദനീയമാണ് വിധി ന്യായത്തില്‍ ജഡ്ജി പറയുന്നു.
ജയലളിതയുടെ കേസില്‍ കണക്ക് നോക്കുമ്പോള്‍ 10 ശതമാനത്തിന് താഴെയാണ് സ്വത്തും വരുമാനവും തമ്മിലുള്ള വ്യത്യാസം.അതിനാല്‍ തന്നെ നിയമത്തിന്റെ ആനുകൂല്യം നല്കി ജയയെ കുറ്റവിമുക്തയാക്കാം. ജയലളിത കുറ്റവിമുക്തമാക്കപ്പെടുമ്പോള് കൂട്ടുപ്രതികള്‍ക്കെതിരായ ആരോപണവും സാധുതയില്ലാതെയാവും. അതിനാല്‍ അവരെയും വെറുതേ വിടുന്നു.
INDIANEWS24.COM Bengaluru