728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ പറഞ്ഞതെല്ലാം കള്ളമെന്ന് മന്ത്രിയുടെ തുറന്നുപറച്ചില്‍

ചെന്നൈ: ജയലളിതം മരിക്കാനിടയായ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ പുറംലോകത്തോട് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നുവെന്ന് തമിഴ്‌നാട് മന്ത്രി ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. മധുര ജില്ലയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശ്രീനിവാസന്‍ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.

അപ്പോളോ ആശുപത്രിയില്‍ കഴിയുമ്പോള്‍ ജയലളിതയെ മന്ത്രിമാരും എ ഐ എ ഡി എം കെ നേതാക്കളില്‍ പലരും സന്ദര്‍ശിച്ചിരുന്നതായി പറഞ്ഞിരുന്നു. അതെല്ലാം കള്ളമായിരുന്നു. കൂടാതെ കേന്ദ്ര നേതാക്കള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എല്ലാവരും അമ്മയെ(ജയലളിതയെ) കണ്ടതായി പറഞ്ഞതെല്ലാം കള്ളമായിരുന്നു. പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ കാണാന്‍ കഴിഞ്ഞത് ദീര്‍ഘകാലമായി അവരുടെ ഉറ്റ തോഴിയായിരുന്ന വി കെ ശശികലയ്ക്ക് മാത്രമാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ന് തമിഴ്‌നാട് വനം വകുപ്പ് മന്ത്രി നടത്തിയ വിവാദ വെളിപ്പെടുത്തലിലും ഇക്കാര്യം പറയുന്നുണ്ട്. ശശികലയ്ക്ക് മാത്രമാണ് അമ്മയെ കാണാന്‍ അനുമതിയുണ്ടായിരുന്നത് എന്നാണ് മന്ത്രി പറഞ്ഞത്.

തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ നിര്‍ദേശ പ്രകാരം ജയലളിതയുടം മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് ഈ തുറന്നുപറച്ചില്‍. മുമ്പ് ജയലളിത അസുഖം ബാധിച്ച് ചികിത്സയിലായിരുന്നപ്പോള്‍ ശശികലമാത്രമാണ് കണ്ടിരുന്നതെന്ന പേരില്‍ വിവാദമുണ്ടായപ്പോള്‍ പ്രതിരോധവുമായി ടി ടി വി ദിനകരന്‍ രംഗത്തെത്തിയിരുന്നു. ശശികലയുടെ മരുമകനായ ദിനകരന്‍ ശശികലയ്ക്ക് ജയലളിത അസുഖ ബാധിതയായ ശേഷം രണ്ട് മിനിറ്റ് മാത്രമാണ് കാണാന്‍ കഴിഞ്ഞതെന്ന് പറഞ്ഞിരുന്നു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ രണ്ടരമാസം അബോധാവസ്ഥയില്‍ കിടന്ന ജയലളിത ഡിസംബര്‍ അഞ്ചിന് മരണമടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അവരുടെ വിശ്വസ്ഥന്‍ ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായെങ്കിലും പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് ശശികല സ്ഥാനത്തേക്കെത്തിയെങ്കിലും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതോടെ രാജിവെക്കേണ്ടിവന്നു.

INDIANEWS24.COM Madhura

Leave a Reply