728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയ്ക്ക്‌ ജയിലില്‍ വി ഐ പി പരിഗണനയായി ഇരുമ്പ്കട്ടില്‍ മാത്രം

ബംഗളുരു:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് വി ഐ പി പരിഗണന നല്‍കുന്നില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.അതേസമയം പ്രത്യേക സൗകര്യങ്ങളൊന്നും ആവശ്യപ്പെടാതിരുന്ന ജയലളിത നടുവേദനയുള്ളതിനാല്‍ കിടക്കാന്‍ ഇരുമ്പ് കട്ടില്‍ വേണമെന്ന് പറഞ്ഞു.മറ്റ് ദിനചര്യകളിലെല്ലാം സാധാരണ തടവുകാര്‍ക്ക് തുല്യമായാണ് അനുഭവിക്കുന്നതെന്ന് ജയില്‍ ഡി ഐ ജി. പി എം ജയസിംഗ പറഞ്ഞു.

കഠിന ശിക്ഷയ്ക്ക് വിധിക്കാത്തതിനാല്‍ സ്വന്തം വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ വിലക്കില്ല.സാരിയാണ് ജയയുടെ വേഷം ആഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല.ടെലിവിഷന്‍ കാണുന്നതിന് പ്രത്യേക സൗകര്യം വേണ്ടെന്നറിയിച്ച ജയലളിത മറ്റു തടവുകാര്‍ക്കൊപ്പമിരുന്നുകൊണ്ടാണ് ടി വി കാണുന്നതെന്ന് ഡി ഐ ജി പറഞ്ഞു.ഏഴിനാണ് ജയയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്.

INDIANEWS24.COM BENGALURU

Leave a Reply