728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയുടെ ശിക്ഷാവിധി തടഞ്ഞുവെച്ച കേസ് തിങ്കളാഴ്ച്ചമുതല്‍ പരിഗണിക്കും

ബെംഗളുരു:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയില്‍ നിന്നും സ്റ്റേ നേടിയ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അപ്പീല്‍ ജസ്റ്റീസ് സി ആര്‍ കുമാരസ്വാമി പരിഗണിക്കും.തിങ്കളാഴ്ച്ച മുതലാകും കേസ് പരിഗണിക്കുക.

ജയക്കെതിരായ ശിക്ഷാവിധി താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് സുപ്രീംകോടതി കേസ് കര്‍ണാടക ഹൈക്കോടതിക്ക് വിട്ടിരുന്നു.ഡിസംബര്‍ 18ന് കേസ് പരിഗണിക്കണമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വീണ്ടും നീട്ടിവെയ്ക്കുകയായിരുന്നു.ഈ മാസം അഞ്ചിനാണ് ജസ്റ്റീസ് കുമാര സ്വാമി കേസ് പരിഗണിക്കുക.എന്നാല്‍ നാളെ കേസ് കര്‍ണാടക ഹൈക്കോടതിക്കു മുമ്പാകെ വരുമെങ്കിലും തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെയ്ക്കും.

ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരുന്ന 1991-1996 കാലത്ത് 53.6 കോടിയോളം രുപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്.ജയലളിത, തോഴി ശശികല, വളര്‍ത്തുപുത്രന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരെ കുറ്റക്കാരെന്നു കണ്ടെത്തി കേസ് പരിഗണിച്ച ബെംഗളുരുവിലെ പ്രത്യേക കോടതി തടവ് ശിഷയ്ക്ക വിധിച്ചിരുന്നു.നാല് വര്‍ഷം തടവും ജയയ്ക്കു നൂറു കോടിയും കൂട്ടുപ്രതികള്‍ക്ക് പത്ത് കോടി വീതവും പിഴയുമാണ് വിധിച്ചത്.ഇതിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി അപ്പീല്‍ പരിഗണിക്കാന്‍ നര്‍ദേശിക്കുമ്പോള്‍ കേസില്‍ ദിവസേന വാദം കേള്‍ക്കണമെന്ന് കര്‍ണാടക ഹൈക്കോടതിയോട് നിര്‍ദേശിച്ചിരുന്നു.

INDIANEWS24 BENGALURU

Leave a Reply