728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി അധ്യക്ഷനായ കമ്മിഷന്‍ ആകും കേസ് അന്വേഷിക്കുക.

മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന പക്ഷവും പളനിസ്വാമിയുടെ പക്ഷവും തമ്മില്‍ ലയന ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് പ്രഖ്യാപനം. പനീര്‍ശെല്‍വത്തിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു ജയയുടെ മരണം സംബന്ധിച്ച അന്വേഷണം.

ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷം ജയലളിത മരണമടഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അന്നുമുതലേ ശക്തമായിരുന്നു.

INDIANEWS24.COM Chennai

Leave a Reply