ചെന്നൈ: തമിഴ്നാട്ടിലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ മദ്രാസ് ഹൈക്കോടതിക്ക് സംശയം.ജയയുടെ രോഗവിവരവും മരണകാരണവും ഇപ്പോഴും നിഗൂഢമായി തുടരുന്നതെന്താണെന്ന് കോടതി ചോദിച്ചു.
ജയലളിതയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ ഐ എ ഡി എം കെ പ്രവര്ത്തകന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി സംശയം പ്രകടിപ്പിച്ചത്.നേരത്തെ മാധ്യമങ്ങളിലും വിഷയത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിച്ച് വാര്‍ത്തയും വിശലനങ്ങളും നടത്തിയിരുന്നു.പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് കുറിപ്പുകളും പോസ്റ്റ് ചെയ്തിരുന്നു.സംഭവത്തില്‍ കേന്ദ്രത്തിനും തമിഴ്നാട് സര്‍ക്കാരിനും ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കും കോടതി നോട്ടീസ് അയച്ചു.
INDIANEWS24.COM Chennai