728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയുടെ മരണം: വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിതയുടെ മരണം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍.കഴിഞ്ഞ സെപ്തംബര്‍ 22ന് അത്യാസന്ന നിലയില്‍ ജയയെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നാഡിമിടിപ്പ് നിലച്ചിരുന്നതായി വെളിപ്പെടുത്തിയ രാമസീത എന്ന ന്യൂട്രീഷ്യനിസ്റ്റ് ആണ് അറസ്റ്റിലായത്.വിവാദ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ അപ്പോളോ ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിരുന്നു.

ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് രാമസീത ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.തുടര്‍ന്നായിരുന്നു അപ്പോളോ ആശുപത്രിയുടെ പരാതി.ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നാഡിമിടിപ്പ് നിലച്ചിരുന്നിട്ടും ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് 20-ാം ദിവസം എം ജി ആര്‍ സ്മാരകത്തിനടുത്ത് ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നുവെന്നും രാമസീത ചടങ്ങില്‍ പറഞ്ഞു.ഇവരുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

INDIANEWS24.COM Chennai

Leave a Reply