728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയുടെ മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമായ ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ 256 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ്. കനത്ത സുരക്ഷയിലാണു മണ്ഡലം. അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനന്‍, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി ടി വി ദിനകരന്‍ എന്നിവര്‍ തമ്മിലാണു പ്രധാന മത്സരം. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.

എ ഐ എ ഡി എം കെയ്ക്കു വേണ്ടി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ പനീര്‍ ശെല്‍വ്വവും മറ്റുമന്ത്രിമാരുമടക്കമുള്ള പ്രമുഖര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണം നടത്തിവന്നത്. ഇ മധുസൂദനനാണ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നത്. അട്ടിമറി വിജയം നേടാന്‍ ടി ടി വി ദിനകരനും സജീവമായി രംഗത്തുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ജയലളിത അവസാനനാളുകളില്‍ ആശുപത്രിയില്‍ ചിലവിച്ച രംഗങ്ങള്‍ വരെ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ചിത്രം പ്രചരിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പടുത്തിയിരുന്നു. ബി ജെ പിയും മണ്ഡലത്തില്‍ പ്രചാരണത്തില്‍ ഒട്ടും പിന്നാക്കം പോയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

INDIANEWS24.COM Chennai

Leave a Reply