728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയുടെ മകനാണെന്ന് പറഞ്ഞയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്‌

ചെന്നൈ:അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.ജയലളിതയ്ക്കും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിനും ജനിച്ച മകനാണെന്ന് അവകാശപ്പെട്ടാണ് കൃഷ്ണകുമാര്‍ എന്നയാള്‍ കോടതിയെ സമീപിച്ചത്.ഇവര്‍ ഒപ്പിട്ടതായെന്ന് കാണിച്ചുകൊണ്ടുള്ള വില്‍പത്രവും തിരുപ്പൂര്‍ സ്വദേശിയായ ഇയാള്‍ കോടതിയില്‍ ഹാജരാക്കി.

ഇയാള്‍ കോടതിയെ കബളിപ്പിക്കുക മാത്രമല്ല വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്‌തെന്ന് കോടതി പറഞ്ഞു. ഇയാള്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാനാണ് പോലീസിന് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

നേരത്തെ കോടതിയുടെ നിര്‍ദേശപ്രകാരം ഇയാളുടെ പക്കലുണ്ടായിരുന്ന ഫോട്ടോകളടക്കമുള്ള രേഖകള്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒപ്പ് അടക്കമുള്ള എല്ലാം വ്യാജമാണെന്ന് തെളിഞ്ഞു.തിരുപ്പൂരുള്ള ഇപ്പോഴത്തെ മാതാപിതാക്കള്‍ തന്നെയാണ് യഥാര്‍ത്ഥ അച്ഛനും അമ്മയും എന്ന് തിരിച്ചറിയുകയും ചെയ്തു.

INDIANEWS24.COM Chennai

Leave a Reply