728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവിനെതിരെ മദ്രാസ് ഹൈക്കോടതി

ചെന്നൈ:ജയലളിത അമ്മയാണെന്ന് തെളിയിക്കാന്‍ യുവാവ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും വ്യക്തമാകുമെന്ന് മദ്രാസ് ഹൈക്കോടതി.അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.ജസ്റ്റീസ് ആര്‍ മഹാദേവനാണ് കേസ് പരിഗണിച്ചത്.

ജയയുടെയും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിന്റെയും മകനാണെന്നാണ് അവകാശപ്പെട്ടാണ് ജെ കൃഷ്ണമൂര്‍ത്തി എന്ന യുവാവ് രംഗത്തെത്തിയത്.ഇക്കാര്യം അംഗീകരിച്ചുതരണമെന്നാവശ്യപ്പെട്ട് കോടതി മുമ്പാകെ പരാതി നല്‍കി.ഇതിന് പുറമെ ഹാജരാക്കിയ രേഖകള്‍ ഒറ്റനോട്ടത്തില്‍ വിലയിരുത്തിയ കോടതി ഇവ ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.കമ്മീഷണര്‍ വിശദമായി പരിശോധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം.

കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് എല്‍ കെ ജി വിദ്യാര്‍ത്ഥികള്‍ക്ക് പോലും വ്യക്തമാകുമെന്ന് പറഞ്ഞ ജസ്റ്റീസ് കോടതിയോട് കളിക്കരുതെന്നും ആവശ്യപ്പെട്ടു.

INDIANEWS24.COM Chennai

Leave a Reply