728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയുടെ ജാമ്യ കാലാവധി നീട്ടിനല്‍കി

ന്യൂഡല്‍ഹി:അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നാലുമാസത്തേക്ക് നീട്ടി.ജാമ്യത്തിലിറങ്ങിയ ജയലളിതയുടെയും കൂട്ടാളികളുടെയും അപ്പീലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിയോട് നിര്‍ദേശിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് ബംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്.അനധികൃത സ്വത്തു സമ്പാദന കേസില്‍ നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമായിരുന്നു ശിക്ഷ.ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വിധി സ്‌റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി ജയലളിതയ്ക്ക് രണ്ടു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.ആ ജാമ്യകാലാവധിയാണ് ഇപ്പോള്‍ നാലു മാസത്തേക്കു കൂടി നീട്ടി നല്‍കിയത്.

ജയലളിതയ്ക്ക് പുറമെ തോഴി ശശികല, ഇളവരശി,സുധാകരന്‍ എന്നിവര്‍ക്കും നാല് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.ജയില്‍ ശിക്ഷയ്ക്ക് പുറമെ ഇവര്‍ക്ക് പത്ത് കോടി വീതം പിഴയും വിധിച്ചിരുന്നു.

INDIANEWS24 NEWDELHI

Leave a Reply