728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് നീട്ടി

ന്യൂഡല്‍ഹി:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴനാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് നീട്ടി.ചൊവ്വാഴ്ച്ച പരിഗണിക്കുമെന്ന് അറിയിച്ചെങ്കിലും തിങ്കളാഴ്ച്ച സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നത് നീട്ടുകയായിരുന്നു.

ഇതിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ജയയെ അവിടത്തെ ജയിലിലേക്ക് മാറ്റാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.കേസില്‍ ബംഗളുരുവിലെ പ്രത്യേക കോടതി വിധി വന്ന സെപ്തംബര്‍ 27 മുതല്‍ ജയ ഉള്‍പ്പെടെയുള്ള നാല് കുറ്റവാളികള്‍ കര്‍ണാടകയില്‍ പരപ്പന അഗ്രഹാര ജയിലിലാണ്.തോഴി ശശികല,വളര്‍ത്തുമകന്‍ സുധാകരന്‍,ശശികലയുടെ ബന്ധു ഇളവരശി എന്നിവരാണ് ജയിലില്‍ കഴിയുന്നത്.

ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരുന്ന 1991-1996 കാലഘട്ടത്തില്‍ 66.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ്‌ കേസ്.നാല് പ്രതികള്‍ക്കും നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.ജയലളിതയ്ക്ക് നൂറ് കോടിയും മറ്റുള്ളവര്‍ക്ക് പത്ത് കോടി വീതവും പിഴ ശിക്ഷയും വിധിച്ചു.പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടുതലായി തടവില്‍ കഴിയണം.

INDIANEWS24.COM NEWDELHI

Leave a Reply