728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ അടുത്ത ചൊവ്വാഴ്ച്ചയിലേക്ക് നീട്ടി

ബംഗളൂരു:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി.ദസറ പ്രമാണിച്ചുള്ള കോടതി അവധികാരണമാണ് ഇത്രയും നീണ്ട ദിവസത്തേക്ക് കേസ് മാറ്റിവച്ചത്‌.

ദസറ അവധി തുടങ്ങിയതിനാല്‍ ബുധനാഴ്ച്ച കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.ചൊവ്വാഴ്ച്ച കേസ് പരിഗണിച്ച ഹൈക്കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി ഭവാനിസിങ് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് ആറിലേക്ക് മാറ്റിയിരുന്നു.ഇതിനെതിരെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ അഭിഭാഷകര്‍ ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് ബുധനാഴ്ച രാവിലെ പ്രത്യേക ബെഞ്ച് കേസ് പരിഗണിനക്കെടുത്തത്.കര്‍ണാടകസര്‍ക്കാരില്‍നിന്ന് തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച ഔദ്യോഗിക ഉത്തരവ് ലഭിച്ചിട്ടില്ലാത്തതിനാലാണ് ഹാജരാകാതിരുന്നതെന്ന് അഭിഭാഷകനായ ഭവാനിസിങ് അറിയിച്ചു.ജയലളിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷകന്‍ രാം ജഠ്മലാനി അടക്കമുള്ള അഭിഭാഷകര്‍ ഹാജരായി.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത ഉള്‍പ്പെടെ നാല് പേര്‍ക്കെതിര ബംഗളുരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.ജയയുടെ തോഴി ശശികല,ശശികലയുടെ ബന്ധു ഇളവരശി,സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റ് ശിക്ഷാര്‍ഹര്‍.

INDIANEWS24 BENGALURU

Leave a Reply