728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയുടെ അപ്പീലില്‍ വിധി ഇന്ന് ; പ്രാര്‍ത്ഥനകളും വഴിപാടുകളുമായി പ്രവര്‍ത്തകര്‍

ചെന്നൈ:പഴനി, മധുര, തഞ്ചാവൂര്‍ അടക്കമുള്ള തമിഴ്‌നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളും വഴിപാടുകളും നടത്തി കാത്തിരിക്കുകയാണ് നിരവധി ആളുകള്‍.ഈ വഴിപാടുകാരുടെ കൂട്ടത്തില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ സാന്നിധ്യമാണ് എടുത്തു പറയേണ്ടത്.കാരണം മുന്‍ മുഖ്യമന്ത്രി ജയലളിതയെ ജയില്‍ ശിക്ഷ നല്‍കിയതിന്‍മേലുള്ള അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി വിധി കല്‍പ്പിക്കുന്ന ദിവസമാണ് തിങ്കളാഴ്ച്ച.

തമിഴ്‌നാട്ടില്‍ പ്രാര്‍ഥനകളും പൂജകളുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍.കരൂര്‍ കല്യാണ പശുപതീശ്വര ക്ഷേത്രത്തില്‍ ഒരു ലക്ഷത്തിയെട്ടു മണ്‍ചെരാതുകള്‍ കൊണ്ട് അമ്മ എന്ന് എഴുതിയായിരുന്നു പ്രാര്‍ഥനകള്‍.

അനധികൃത സ്വത്തു കേസില്‍ ജയലളിതയുടെ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്നു വിധി പറയും.വന്‍സുരക്ഷാ സന്നാഹമാണ് കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്നു രാവിലെ 11 മണിയോടെയാണ് പ്രത്യേക ജഡ്ജി ജസ്റ്റിസ് സി.ആര്‍ കുമാരസ്വാമി വിധി പ്രസ്താവിക്കുക.ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമെ കോടതി വളപ്പില്‍ മാത്രം അഞ്ഞൂറോളം പൊലീസുകാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.തമിഴ്‌നാട്ടില്‍ നിന്നുള്ള ജയലളിതാ അനുഭാവികളുടെ വരവ് അനിയന്ത്രിതമായാല്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നടപടി സ്വീകരിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള അഡീഷനല്‍ കമ്മിഷണര്‍ ബി അലോക് കുമാര്‍ പറഞ്ഞു.

INDIANEWS24.COM CHENNAI

Leave a Reply