728-pixel-x-90-2-learn
728-pixel-x-90
<< >>

ജയലളിതയും കൂട്ടാളികളും ഇന്ന് പുറത്തിറങ്ങും

ബംഗളുരു:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ശനിയാഴ്ച്ച ജയില്‍ മോചിതയാകും.സുപ്രീംകോടതി വെള്ളിയാഴ്ച്ച ഉച്ചയോടെ തന്നെ ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് ജയിലലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് പുറത്തിറങ്ങല്‍ ശനിയാഴ്ച്ചയിലേക്ക് നീണ്ടത്.

ഇതോടെ കൃത്യം മൂന്നാഴ്ച്ചത്തെ ജയില്‍ വാസത്തിനു ശേഷം ജയലളിതയും മറ്റ് മൂന്ന് പ്രതികളും കര്‍ണാടകയിലെ പരപ്പന അഗ്രഹാല ജയിലില്‍ നിന്നും പുറത്തിറങ്ങും.
ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് വെളളിയാഴ്ച്ച തന്നെ ജയിലിനടുത്തെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയും ജയയുടെ അടുത്ത രാഷ്ട്രീയ അനുയായിയുമായ ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജയില്‍ മോചിതയായി വരുന്ന തങ്ങളുടെ നേതാവിനുവേണ്ടി കാത്തിരിക്കുകയാണ്.ജയില്‍ പരിസരത്തുവച്ച് തന്നെ വന്‍ സ്വീകരണത്തോടെ ആനയിക്കാനാണ് എ ഐ എ ഡി എം കെയുടെ പദ്ധതി.

ആഹ്ലാദ പ്രകടനവും അതിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളും ഉണ്ടായേക്കാമെന്ന മുന്‍ കരുതലില്‍ ജയിലിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച്ച നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.ജയില്‍ മുതല്‍ എച്ച് എ എല്‍ വിമാനത്താവളം വരെയുള്ള റോഡിനിരുവശവും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

INDIANEWS24.COM BENGALURU

Leave a Reply