jio 800x100
jio 800x100
728-pixel-x-90
<< >>

ജയരാജ്‌-സജീവ്‌ പാഴൂര്‍-യേശുദാസ്-എ ആര്‍ റഹ്മാന്‍-ഫഹദ്,നിഖില്‍-പാര്‍വതി-അഭിലാഷ്-ദിലീഷ് പോത്തന്‍, ഇവര്‍ മലയാളത്തിന്റെ ദേശീയ പെരുമ

sreedviന്യൂഡൽഹി∙ 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളപ്പെരുമ..മികച്ച സംവിധായകനായി ഭയാനകത്തിലൂടെ ജയരാജും,മികച്ച തിരക്കഥാകൃത്തായി തൊണ്ടിമുതലിലൂടെ സംസ്ഥാന പുരസ്കാര ജേതാവ് കൂടിയായ സജീവ്‌ പാഴൂരും മികച്ച സഹനടനയി ഫഹദ് ഫാസിലും ( തൊണ്ടിമുതലും ദൃക്സാക്ഷിയും),ഇന്ത്യയിലെ മികച്ച പിന്നണി ഗയായകനായി യേശുദാസും തിരഞ്ഞെടുക്കപ്പെട്ടു.വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ “പോയി മറഞ്ഞ കാലം: എന്ന ഗാനമാണ് യേശുദാസിന്‌  എട്ടാമത്തെ തവണയും ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത്.ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖിൽ എസ്. പ്രവീണാണു മികച്ച ഛായാഗ്രാഹകൻ.പാര്‍വതിക്ക് ടേക്ക് ഓഫീലെ പ്രകടനത്തിന് പ്രത്യക പുരസ്‌കാരം ലഭിച്ചു.ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത  തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് ഈ വര്‍ഷത്തെ മികച്ച മലയാള ചലച്ചിത്രം.സാമൂഹികപ്രതിബദ്ധതയുള്ള ചിത്രമായി ആളൊരുക്കം തിരഞ്ഞെടുക്കപ്പെട്ടു.വിശ്രുത സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനായുള്ള മത്സരത്തില്‍ ഇന്ദ്രന്‍സിന്റെ പേര് സജീവമായി പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ മരണാനന്തര ബഹുമതി ശ്രീദേവിക്ക് രാജ്യം നല്‍കുന്ന ആദരവായി മാറി.  ബംഗാളി നടൻ റിഥി സെൻ (നഗർ കീർത്തൻ)മികച്ച നടനുമായി തിരഞ്ഞെടുക്കപ്പെട്ടു.അസമിൽനിന്നുള്ള വില്ലേജ് റോക്സ്റ്റാർസാണു മികച്ച ചിത്രം. ബാലതാരം – ഭാനിത ദാസ്,  എഡിറ്റിങ് – റീമ ദാസ് എന്നീ പുരസ്കാരങ്ങളും വില്ലേജ് റോക്സ്റ്റാർസ് നേടി. 2017ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്കാണ്. മരണാനന്തര ബഹുമതിയായാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരമായ വിനോദ് ഖന്നയ്ക്ക് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഏറ്റവും വലിയ ദേശീയ ബഹുമതിയായ  ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്. a r rahmanമലയാളിയായ വിശ്രുത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന് ഇരട്ട ദേശീയ പുരസ്കാരങ്ങള്‍ ridhi senലഭിച്ചു.∙ ശ്രീദേവിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മോം എന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനത്തിനും മണിരത്നം vinod khannaസംവിധാനം ചെയ്ത  കാട്രു വെളിയിടൈയുടെ  പശ്ചാത്തല സംഗീതത്തനുമാണ്  എ.ആർ. റഹ്മാനു ഇരട്ട ബഹുമതികള്‍ ലഭിച്ചത്. മികച്ച  ഗായികയായി കാട്രു വെളിയിടൈയിലെ ഗാനങ്ങള്‍ അലാപിച്ച് ശാഷാ തിരുപ്പതി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമയിലും ലോക സിനിമയിലും പുതു ചരിത്രം എഴുതിചേര്‍ത്ത ബാഹുബലി 2 മൂന്ന് ദേശീയ അവാര്‍ഡുകള്‍ നേടി. മികച്ച ജനപ്രിയ ചിത്രം,  സ്പെഷൽ എഫക്ട്സ് ,ആക്‌ഷൻ . ഡയറക്‌ഷൻ തുടങ്ങിയ പുരസ്കാരങ്ങളാണ് ബഹുബലി 2 നേടിയത്. മികച്ച സംവിധാനത്തിന് പുറമേ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്ക്കാരവും ഭയാനകത്തിലൂടെ ജയരാജിന് ലഭിച്ചു.തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഭയാനകവും, ടേക്ക് ഓഫും മൂന്ന്  അവാര്‍ഡുകള്‍ വീതം സ്വായത്തമാക്കി.മികച്ച പ്രൊഡക്‌ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരവും ടേക്ക് ഓഫിലൂടെ സന്തോഷ് രാമൻ നേടി. കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസും പുരസ്കാരത്തിന് അർഹമായി. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണു സ്ലേവ് ജനസിസ്.ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത സ്വോർഡ് ഓഫ് ലിബർട്ടി– ദ് ലൈഫ് ആൻഡ് ഡെത്ത് ഓഫ് വേലുത്തമ്പി ദളവ നോൺ ഫീച്ചർ (ഹിസ്റ്റോറിക്കൽ/ ബയോഗ്രഫിക്കൽ) വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു..ഇതേ ചിത്രത്തിലൂടെ രമേശ് നാരായണൻ മികച്ച സംഗീതത്തിനുള്ള (നോൺ ഫീച്ചർ വിഭാഗം) പുരസ്കാരം നേടി.

ദേശീയ പുരസ്കാരം ഒറ്റ നോട്ടത്തില്‍ :

മികച്ച സിനിമ- വില്ലേജ് റോക്ക് സ്റ്റാര്‍സ്village rockstars

മികച്ച സംവിധായകന്‍- ജയരാജ്(ഭയാനകം)

മികച്ച നടി- ശ്രീദേവി(മോം)

മികച്ച നടന്‍- റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)

മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം)

മികച്ച ക്യാമറാമാന്‍- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)bahubali 2

മികച്ച എഡിറ്റിംഗ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

മികച്ച സഹനടൻ – ഫഫദ് ഫാസിൽ  ( തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)

മികച്ച സംഗീത സംവിധായകന്‍- എ.ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)

​മികച്ച പശ്ചാത്തലസംഗീതം- എ.ആര്‍ റഹ്മാന്‍ (മോം)

മികച്ച ഗായകന്‍- കെ.ജെ. യേശുദാസ് (പോയ് മറഞ്ഞ കാലം- വിശ്വാസപൂര്‍വ്വം മന്‍സൂര്‍)

മികച്ച ഗായിക- സാഷാ തിരുപ്പതി (കാട്ര് വെളിയിടൈ)aalorukkam

മികച്ച ഗാനരചയിതാവ്- ജയന്‍ പ്രദാന്‍

മികച്ച വിഷ്വല്‍ എഫക്ട്‌സ്- ബാഹുബലി 2

മികച്ച ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2

മികച്ച കൊറിയോഗ്രഫി- ഗണേഷ് ആചാര്യ

മികച്ച ദേശീയോദ്ഗ്രഥന ചിത്രം- ധപെ

മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം

മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍)thondimuthalum

മികച്ച ബംഗാളി ഫിലിം- മയൂരക്ഷി

മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍

മികച്ച തമിഴ് ചിത്രം- ടു ലെറ്റ്

മികച്ച തെലുഗ് ചിത്രം- ഗാസി അറ്റാക്ക്‌

മികച്ച സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്

പ്രത്യേക ജൂറി പരാമർശം നേടിയവര്‍:

പാര്‍വതി(ടേക്ക് ഓഫ്)takeoff movie

പങ്കജ് ത്രിപാഠി (ന്യൂട്ടൻ) 

പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രങ്ങള്‍ :

മോര്‍ഹിയ (മറാത്തി ചിത്രം)

മനേനി (ഒഡീഷ ചിത്രം )

മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി

മികച്ച കഥേതര വിഭാഗം സിനിമ- സ്ലേവ് ജെനസിസ്(അനീസ് കെ.എം.)

മികച്ച നിരൂപകന്‍- ഗിരിര്‍ ഝാ

മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)


SANU SATHYAN INDIANEWS MOVIES DESK

 

Leave a Reply