ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിനായി കമ്മിഷനെ നിയോഗിച്ചു. മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് എ അര്മുഖസ്വാമി അധ്യക്ഷനായുള്ളതാണ് അന്വേഷണ കമ്മീഷന്. തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ വിഭാഗമായ ഡൈറക്ടറേറ്റ് ഓഫ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആഗസ്റ്റ് 17ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതാണ്. അന്വേഷണ കമ്മിഷന് അധ്യക്ഷന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന് ആവശ്യപ്പെടുന്നത് സി ബി ഐ അന്വേഷണം വേണമെന്നാണ്. മരണത്തിന് പിന്നിലെ ദുരൂഹതകളെ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പളനിസ്വാമി പക്ഷവും ജയലളിതയുടെ വിശ്വസ്ഥനും മുന്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വം പക്ഷവും തമ്മില്‍ എ ഐ എ ഡി എം കെയിലുണ്ടായ ബിന്നതകള് നീക്കി ഒന്നിക്കുന്നതിന് ധാരണയായി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് അറിയുന്നത്. വി കെ ശശികലയ്ക്കൊപ്പം നിന്നവരാണ് അവര്‍ ജയിലിലായതോടെ സ്വതന്ത്രമായി നിന്ന് പനീര്‍സെല്‍വത്തെയും ഒപ്പം കൂട്ടാന്‍ തീരുമാനിച്ചത്.
കിഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22ന് അസുഖബാധിതയായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ജയലളിത ഡിസംബര്‍ അഞ്ചിനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജയ ആശുപത്രിയിലായിരുന്നപ്പോള്‍ ഡി എം കെ പുറത്തു പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് മന്ത്രി ശ്രീനിവാസന് പൊതുവേദിയില്‍ ഏറ്റുപറയുകയും ചെയ്തിരുന്നു.
INDIANEWS24.COM Chennai