728-pixel-x-90-2-learn
728-pixel-x-90
<< >>

ജയം; കേരള സ്ട്രൈക്കേര്‍സ് സെമിയില്‍

കൊച്ചി: കരുത്തരായ ചെന്നൈ റൈനോസിനെ 12 റണ്ണിന് തോല്‍പ്പിച്ച് കേരള സ്ട്രൈക്കേര്‍സ് സിനിമ താരങ്ങളുടെ ക്രിക്കറ്റ് കാര്‍ണിവലായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ സെമിഫൈനലില്‍. കേരള സ്ട്രൈക്കെര്‍സിന്‍റെ  തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സ്ട്രൈക്കേര്‍സ് ഉയര്‍ത്തിയ 151 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റൈനോസിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 138ല്‍ എത്താനെ കഴിഞ്ഞുള്ളു.

വി അരുണ്‍ [ 39 പന്തില്‍ പുറത്താകാതെ 72] സന്തോഷ്‌ സ്ലീബ [28 പന്തില്‍ 32] എന്നിവരുടെ മികച്ച പ്രകടനമാണ് സ്ട്രൈക്കേര്‍സിനെ 150ല്‍ എത്തിച്ചത്. 10.5 ഓവറില്‍ 4-63 എന്ന നിലയില്‍ പതറിയ സ്ട്രൈക്കേര്‍സിന്‍റെ സ്കോര്‍ബോര്‍ഡില്‍ ഇവരുടെ കൂട്ടുകെട്ട് 75 റണ്‍ കൂട്ടിച്ചേര്‍ത്തു. അരുണ്‍ ആറു സിക്സും മൂന്ന് ബൗണ്ടറിയും പറത്തി.

വിക്രാന്ത് [50 പന്തില്‍ 77] വിഷ്ണു [30 പന്തില്‍ 30] എന്നിവരുടെ രണ്ടാം വിക്കറ്റ് സഖ്യം ചെന്നൈക്ക് വിജയപ്രതീക്ഷ നല്‍കിയതാണ്. 13.3 ഓവറില്‍ 1- 93 എന്ന ശക്തമായ നിലയില്‍ ആയിരുന്നു സന്ദര്‍ശകര്‍. എന്നാല്‍, പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി സ്ട്രൈക്കേര്‍സ് തിരിച്ചടിച്ചു. വിവേക് ഗോപനും ഷഫീഖ് റഹ്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.straikers2

Leave a Reply