728-pixel-x-90-2-learn
728-pixel-x-90
<< >>

ജമ്മു-കശ്മീരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി:ജമ്മു-കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.ഇതു സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച്ച രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പുറപ്പെടുവിച്ചു.സംസ്ഥാനത്ത് ഭരണസ്തംബനം നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് ഗവര്‍ണര്‍ എന്‍ എന്‍ വോറ നല്‍കിയ നിര്‍ദേശം പരിഗണിച്ചാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ജമ്മു-കശ്മീര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന ഇവിടെ ഇനിയും ഭരണത്തിലേറാന്‍ ഒരു സഖ്യവും രൂപപ്പെടാതെ വന്നതോടെയാണ് ഭരണ സ്തംബനം ഉടലെടുത്തത്.കഴിഞ്ഞ ഭരണകക്ഷിയിലെ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല തിരഞ്ഞെടുപ്പ് നഷ്ടപ്പെട്ടെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത് വരെ കെയര്‍ടെയ്ക്കര്‍ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു.എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം എങ്ങുമെത്താതായതോടെ തന്നെ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് വ്യാഴാഴ്ച്ച ഒമര്‍ അബ്ദുല്ല ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്.

ഡിസംബര്‍ 23 ന് വന്ന ഫലപ്രഖ്യാപനത്തില്‍ പി ഡി പി വലിയ ഒറ്റകക്ഷിയായെങ്കിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായില്ല.രണ്ടാം സ്ഥാനത്തുള്ള ബി ജെ പിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ചെറിയ തോതില്‍ നടന്നെങ്കിലും എങ്ങുമെത്തിയില്ല.

INDIANEWS24 NEWDELHI

Leave a Reply