കശ്മീര്‍:ജമ്മു-കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യവനതാ മുഖ്യമന്ത്രി ഇന്ന് അധികാരമേല്‍ക്കും.പി ഡി പി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി അധികാരമേല്‍ക്കുന്നതോടെ രണ്ട് മാസമായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമാകും.
മെഹ്ബൂബയുടെ പിതാവും പി ഡി പി നേതാവുമായ മുഫ്തി മുഹമ്മദ് ജനുവരി ഏഴിന് മരിച്ചതോടെയാണ് ജമ്മു-കശ്മീരില്‍ ഭരണ പ്രതിസന്ധി ഉടലെടുത്തത്.പത്ത് മാസമായി ബി ജെ പിയുമായി സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട് ഭരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് മരണമടഞ്ഞത്.ബി ജെ പിയുമായി പാര്‍ട്ടിയുണ്ടാക്കിയ സഖ്യം തിരിച്ചടിയായെന്നും അത് തുടരേണ്ടതില്ലെന്നും മുഫ്തി മുഹമ്മദ് അഭിപ്രായപ്പെട്ടിരുന്നുവെന്ന മെഹ്ബൂബയുടെ നിലപാടാണ് പ്രതിസന്ധിയായത്.നീക്കുപോക്കിനുള്ള ശ്രമങ്ങള്‍ ബി ജെ പി നടത്തിയെങ്കിലും അവര്‍ക്കുമുന്നില്‍ മെഹ്ബൂബ വച്ച ഉപാധികള്‍ വീണ്ടും പ്രശ്നപരിഹാരത്തിന് തടസ്സമായി.
നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മെഹ്ബൂബ നടത്തിയ കൂടിക്കാഴ്ച്ച വീണ്ടും സഖ്യസര്‍ക്കാര്‍ രൂപീകരണത്തിലേക്ക് വഴിതെളിച്ചു.87 അംഗ ജമ്മുകശ്മീര്‍ നിയമസഭയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.പി ഡി പിക്ക് 28 സീറ്റും ബി ജെ പിക്ക് 25 സീറ്റുമാണുള്ളത്.ബി ജെ പി നിയമസഭാ കക്ഷിനേതാവ് നിര്‍മ്മല്‍ സിംഗ് ഇന്ന് ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.
INDIANEWS24.COM Kashmir