728-pixel-x-90-2-learn
728-pixel-x-90
<< >>

ജമ്മു-കശ്മീരിലെ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു

ശ്രീനഗര്‍:സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റമുട്ടലിനെ തുടര്‍ന്ന് ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ ആറ് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു.ചൊവ്വാഴ്ച സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടെ നിയന്ത്രണരേഖയിലെ നൗഗാം സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം ശക്തമായി നേരിടുകയായിരുന്നു.

ചൊവ്വാഴ്ച്ച മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.എന്നാല്‍ ഏറ്റുമുട്ടല്‍ ബുധനാഴ്ച്ചയും ശക്തമായി തന്നെ തുടര്‍ന്നു.രാവിലെ നടന്ന വെടിവെപ്പുകള്‍ക്കു ശേഷം ഉച്ചയ്ക്ക നടത്തിയ തിരച്ചിലില്‍ മൂന്ന് തീവ്രവാദികളുടെയും ഒരു സൈനികന്റെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

INDIANEWS24 J&K

Leave a Reply