728-pixel-x-90-2-learn
728-pixel-x-90
<< >>

ജമ്മുകശ്മീരില്‍ തൂക്കുസഭ; പി ഡി പി വലിയ ഒറ്റകക്ഷി

ന്യൂഡല്‍ഹി:ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ ആര്‍ക്കുമായില്ല.ജമ്മുകാശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) എറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് തകര്‍ന്നടിഞ്ഞു.

87 അംഗ ജമ്മു നിയമസഭയില്‍ 31 സീറ്റുകളിലാണ് പി ഡി പി വിജയിച്ചത്.ബി ജെ പിക്ക് 25 സീറ്റ് ലഭിച്ചു രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായി.ഭരണ കക്ഷിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 11 സീറ്റും മാത്രമേ നേടാനായുള്ളു.ബാക്കിയുള്ള സീറ്റുകളില്‍ ഒരിടത്ത് സി പി എം വിജയിച്ചിട്ടുണ്ട്.

സര്‍ക്കാരുണ്ടാക്കാന്‍ പി ഡി പിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. 44 സീറ്റാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിച്ചാലും 42 അംഗ പിന്തുണയേ ലഭിക്കുകയുള്ളു.

ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ പിഡിപി വ്യക്തമായ ലീഡുമായി മുന്നിട്ടു നിന്നിരുന്നു. എന്നാല്‍ പിന്നീട് ബിജെപി ശക്തമായ മല്‍സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഇടയ്ക്ക് പിഡിപിയെ പിന്തള്ളി ബിജെപി മുന്നിലെത്തുകയും ചെയ്തു.

INDIANEWS24 NATIONAL DESK

Leave a Reply