728-pixel-x-90-2-learn
728-pixel-x-90
<< >>

ജപ്പാന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്.. വരാനിരിക്കുന്നത് വറുതിയുടെ നാളുകള്‍ ?

ടോക്കിയോ:ലോക സാമ്പത്തിക വിപണിയില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ ജപ്പാനില്‍ നിന്നും ഒരു അശുഭ വാര്‍ത്ത.ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ അപ്രതീക്ഷിതമായി മാന്ദ്യത്തിലേയ്ക്ക് വഴുതി വീഴുന്നു എന്നാണു റിപ്പോര്‍ട്ട്.ഇക്കഴിഞ്ഞ സെപ്തംബറിലെ കണക്കെടുപ്പ് പ്രകാരം ജപ്പാനിലെ മൊത്തത്തിലുള്ള വാര്‍ഷിക ആഭ്യന്തര ഉത്പാദനം 1.6ലേയ്ക്ക് താഴ്ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.japan economy
കഴിഞ്ഞ ഏപ്രിലില്‍ നടപ്പിലാക്കിയ വില്‍പന നികുതി വര്‍ധനവിനെതുടര്‍ന്ന് രണ്ടാം പാദത്തില്‍ ജിഡിപി 7.3 ശതമാനത്തിലെത്തിയിരുന്നു. അഞ്ചു ശതമാനത്തില്‍നിന്ന് എട്ട് ശതമാനമായാണ് കഴിഞ്ഞ ഏപ്രിലില്‍ വില്‍പന നികുതി വര്‍ധിപ്പിച്ചത്. അടുത്തവര്‍ഷം ഒക്ടോബറില്‍ വില്പന നികുതി പത്ത് ശതമാനമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്,ആഭ്യന്തര ഉപഭോഗവും കയറ്റുമതിയും കുറഞ്ഞതിനെതുടര്‍ന്ന് വളര്‍ച്ച 2.1 ശതമാനമാകുമെന്ന പ്രവചനമാണ് പിഴച്ചിരിക്കുന്നത്.തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അടുത്ത ഒക്ടോബറില്‍ നടപ്പാക്കേണ്ട വില്പന നികുതി നിരക്ക് വര്‍ധന വൈകിപ്പിച്ചതും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചു.രാജ്യത്തെ ഉത്പാദന തോതിലും കയറ്റുമതിയിലും കാര്യമായ മാന്ദ്യം ബാധിച്ചു.കഴിഞ്ഞ ഒരു സംവത്സരത്തിനിടെ ഇതാദ്യമായാണ് ജപ്പാനെ മാന്ദ്യം പിടികൂടുന്നത്. ഇതോടെ ജര്‍മനി, ഇറ്റലി എന്നിവയ്‌ക്കൊപ്പം മന്ദ്യം അനുഭവപ്പെടുന്ന പ്രധാന രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനുംകൂടി ചേരുകയാണ്.മാന്ദ്യത്തിന്റെ സൂചനകള്‍ സ്ഥിരീകരിച്ചതോടെ ടോക്യോ ഓഹരി വിപണി 13 ശതമാനമാണ് തകര്‍ച്ച നേരിട്ടത്.യു കെയിലും സ്ഥിതി വ്യത്യസ്തമല്ല.ചൈനീസ് വിപണിയും ശുഭ സൂചനകളല്ല തരുന്നത്.അമേരിക്കയാകട്ടെ ഇനിയും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറിയിട്ടില്ല.japan-earthquake
കുതിച്ചു കയരിക്കൊണ്ടിരുന്ന ബ്രസീല്‍ അടുത്തിടെയാണ് തകര്‍ന്നടിഞ്ഞത്.
മധ്യ പൂര്‍വേഷ്യയിലും ഇന്ത്യയിലും ഇതര രാജ്യങ്ങളെ അപേക്ഷിച്ച് സ്ഥിതിഗതികള്‍ മെച്ചമാണെങ്കിലും ഇന്ത്യന്‍ വിപണിയിലും തീര്‍ച്ചയായും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് ഇന്ത്യ നീങ്ങിയേക്കും എന്നാണറിയുന്നത്.
കൂടാതെ ജപ്പാനിലും യൂറോപ്പിലും അമേരിക്കയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിനു ആക്കം കൂട്ടുന്നുണ്ട് എന്നത് നിസ്തര്‍ക്കമാണ്.ഏതായാലും വറുതിയുടെ നാളുകള്‍ വിദൂരമല്ല എന്നാണു വിദഗ്ധ പ്രവചനം.
SANU INDIANEWS BUSINESS DESKjapan tsunami

Leave a Reply