728-pixel-x-90-2-learn
728-pixel-x-90
<< >>

ജപ്പാന്‍കാര്‍ക്ക് ‘സെക്സ്’ വേണ്ട

ടോക്കിയോ: ജപ്പാന്‍ എന്നും ലോകത്തിന് ഒരു അദ്ഭുതമാണ്‌. അണുബോംബ് സ്ഫോടനത്തെ മനക്കരുത്ത് കൊണ്ട് മറികടന്ന നാട്. ഭൂകമ്പങ്ങളില്‍ കുലുങ്ങാത്തവര്‍. അഗ്നിപര്‍വതങ്ങളെ ഭയപ്പെടാത്തവര്‍. പക്ഷെ, ദുരന്തങ്ങളോടുള്ള ഈ പടവെട്ടലിനിടെ ജപ്പാന്‍കാര്‍ ജീവിക്കാന്‍ മറന്നുപോയോ? അടുത്തിടെ നടന്ന ചില പഠനങ്ങള്‍ നല്‍കുന്ന സന്ദേശം അതാണ്. എന്തിനേറെ, ജപ്പാനിലെ പുതുതലമുറയ്ക്ക് ലൈംഗികതയോടു പോലും താല്പര്യമില്ലത്രേ.
2011ല്‍ നടന്ന ഒരു സര്‍വേ പ്രകാരം 18നും 34നും ഇടയില്‍ പ്രായമുള്ളവരില്‍ 61 ശതമാനം പേരും ഇതര ലിംഗത്തില്‍പെട്ടവരുമായി പ്രണയം ഉള്‍പ്പെടെ ഒരുതരത്തിലും ഉള്ള ബന്ധങ്ങളിലും ഏര്‍പ്പെടാത്തവരാണ്. അഞ്ച് വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 10 ശതമാനത്തിന്‍റെ വര്‍ധനവ്. 30 വയസില്‍  താഴെയുള്ളവരില്‍ മൂന്നിലൊന്നു പേരും ഇതര ലിംഗത്തില്‍ പെട്ടവരുമായി ഒരുവിധത്തിലുള്ള ബന്ധവും ഇല്ലാത്തവരാണെന്ന് മറ്റൊരു സര്‍വേ പറയുന്നു. ജപ്പാന്‍ ഫാമിലി പ്ലാനിംഗ് അസോസിയേഷന്‍ ഈ വര്‍ഷം നടത്തിയ സര്‍വേയില്‍ പറയുന്നത് 16നും 24നും ഇടയില്‍ പ്രായമുള്ള 45 ശതമാനം സ്ത്രീകളും 25 ശതമാനത്തിലേറെ ആണുങ്ങളും ലൈംഗികബന്ധത്തില്‍ താല്പര്യം ഇല്ലാത്തവരാണ് എന്നാണ്. മാത്രമല്ല, 90 ശതമാനം വരുന്ന യുവതികളും ഒറ്റയ്ക്ക് ജീവിക്കാനാണത്രെ താല്‍പര്യപ്പെടുന്നത്‌.
ജപ്പാന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഈ പോക്ക് പോയാല്‍ 2060 ആകുമ്പോള്‍ ജനനനിരക്ക് മൂന്നിലൊന്നായി കുറയുമെന്നാണ് കണക്ക്

Leave a Reply