728-pixel-x-90-2-learn
728-pixel-x-90
<< >>

ജപ്പാനില്‍ ഈ ഇന്ത്യക്കാരന് ദിവസവും നാല് കോടി ശമ്പളം

ടോക്കിയോ:ജപ്പാനിലെ ഇന്ത്യക്കാരനായ നികേഷ് അറോറയുടെ ദിവസ ശമ്പളം നാല് കോടി രൂപ.അവിടത്തെ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ സോഫ്റ്റ് ബാങ്ക് കോര്‍പിന്റെ പ്രസിഡന്റാണ് ഇദ്ദേഹം.

ഒരുമാസം നികേഷിന് ലഭിക്കുന്നത് 120 കോടിയാകും.വാര്‍ഷിക കണക്കെടുത്താല്‍ 850.5 കോടി രൂപ.ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങ് ബിരുദം നേടിയ ശേഷം അമേരിക്കയിലെ ബോസ്റ്റന്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.തുടര്‍ന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം ബി എയും നേടി.

വ്യോമസേനയിലെ ഫിനാന്‍ഷ്യല്‍ പ്ലാനറായിരുന്നു അച്ഛന്‍.ദില്ലിയില്‍ ജനനം.വിവിധ കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠനം.21-ാം വയസ്സില്‍ അമേരിക്കയിലെത്തി.

ജപ്പാന്‍ കമ്പനിയിലെത്തും മുമ്പ് ഗൂഗിളിലായിരുന്നു.അതിന് മുമ്പ് ജര്‍മന്‍ ടെലിക്കോം, പുട്‌നം ഇന്‍വെസ്റ്റിമെന്റ്, ഫിഡെലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ടിമൊബൈല്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിച്ചത്.2004ല്‍ ഗൂഗിളില്‍ ചേര്‍ന്ന നികേഷ് അറോറ കമ്പനിയുടെ ഗ്ലോബല്‍ സെയില്‍സ് പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് സോഫ്റ്റ് ബാങ്ക് കോര്‍പില്‍ എത്തിയത്.വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് സോഫ്റ്റ് ബാങ്കിന്റെ പ്രസിഡന്റും സിഇഒയുമായി നിയമിച്ചത്.

INDIANEWS24.COM Tokiyo

Leave a Reply