jio 800x100
jio 800x100
728-pixel-x-90
<< >>

ജന്‍ ലോക്പാല്‍ ബില്ലിനു അവതരണാനുമതി നിഷേധിച്ചു :കേജ് റിവാള്‍ രാജിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി•ജന്‍ ലോക്പാല്‍ ബില്‍ അവതിരിപ്പിക്കാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ നീക്കത്തിനു ഗവര്‍ണര്‍ അവതരണാനുമതി നിഷേധിച്ചു.ലോക്പാല്‍ ബില്‍ അവതരണത്തെ ചൊല്ലി  ഡല്‍ഹി   നിയമസഭയില്‍ രൂക്ഷമായ വാഗ്വാദം നടന്നു. ബില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്നും അതിനു കഴിഞ്ഞില്ല എങ്കില്‍ സര്‍ക്കാര്‍ രാജി വെക്കുമെന്നും അരവിന്ദ് കേജ് റിവാള്‍ പ്രഖ്യാപിച്ചു.എതിര്‍പ്പുമായി ബിജെപിയോടൊപ്പം സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കോണ്ഗ്രസും രംഗത്തെത്തി.

ബില്ല് വെള്ളിയാഴ്ചയ്ക്ക് മുമ്പ് നിയമസഭയില്‍ പാസാക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നിയമസഭ ചേര്‍ന്നപ്പോഴും സമ്മേളന നടപടികളെ കുറിച്ചുള്ള പട്ടികയില്‍ ലോക്പാല്‍ബില്ലിന്റെ പരമാര്‍ശം ഉണ്ടായിരുന്നില്ല.

ബില്‍ അവതരിപ്പിക്കരുതെന്ന ലഫ്. ഗവര്‍ണറിന്‍റെ കത്ത് സ്പീക്കര്‍ വായിച്ചു. പകര്‍പ്പുകള്‍ ലഭിച്ചില്ലെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹി നിയമസഭയില്‍ ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കരുതെന്നു ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ് സ്പീക്കര്‍ക്കു കത്തെഴുതിയതിനെ തുടര്‍ന്നാണു നിലപാടില്‍ മാറ്റമില്ലെന്നു കേജ്രിവാള്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇങ്ങനെ ഒരു ബില്‍ സംസ്ഥാന നിയമസഭയ്ക്ക് പരിഗണിക്കാനാവില്ലെന്നും ബില്ലിന് തന്‍റെ അനുമതി ഇല്ലെന്നും ലഫ് ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഗവര്‍ണ്ണറുടെ കത്തിന്റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വെക്കണം എന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Leave a Reply