കോട്ടയം: ജനപ്രിയസാഹിത്യകാരൻ സുധാകർ മംഗളോദയം അന്തരിച്ചു.72 വയസ്സായിരുന്നു.കോട്ടയത്തെ വസതിയിൽ കോട്ടയത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.ചിറ്റ, കുടുംബം, ചുറ്റുവിളക്ക്, താലി,നീലക്കടമ്പ്,സമയം,വെള്ളിത്തിര,ഒരു പൂവിന്റെ മോഹം, ശ്രീരാമ ചക്രം, ഗൃഹപ്രവേശം, പാദസരം, നന്ദിനി ഓപ്പോൾ, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത, ഒറ്റക്കൊലുസ്സ് ഇവയാണ് പ്രധാന കൃതികൾ. 2020 പ്രസിദ്ധീകരിച്ച ഒറ്റക്കൊലുസ്സ് ആണ് അവസാനം പുസ്തക രൂപത്തിൽ വന്ന നോവൽ..നാല് സിനിമകൾക്കും നിരവധി സീരിയലുകൾക്കും കഥ എഴുതിയിട്ടുണ്ട്. വൈക്കത്തിന് അടുത്ത് വെള്ളൂരാണ് സുധാകർ മംഗളോദയത്തിന്റെ സ്വദേശം.മനോരമ, മംഗളം എന്നീ വാരികകളിലൂടെ സുധാകർ മംഗളോദയത്തിന്റെ എഴുത്തുകൾ ആഴ്ച തോറും വായനക്കാരെ തേടിയെത്തി.’പൈങ്കിളി സാഹിത്യം’ എന്ന് വിളിക്കപ്പെട്ടെങ്കിലും വിവിധ വാരികകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ജനപ്രിയ സാഹിത്യത്തിലൂടെ മലയാളത്തിലെ വായനക്കാർക്കിടയിൽ ചിരപരിചിതമായ പേരാണ് സുധാകർ മംഗളോദയത്തിന്റേത്.
INDIANEWS24 KOCHI DESK