728-pixel-x-90-2-learn
728-pixel-x-90
<< >>

ജനങ്ങള്‍ക്ക്‌ നരകയാതന: കെല്ലിക്ക്…

ടൊറന്റോ: വെള്ളവും വെളിച്ചവും ഇല്ലാതെ ലക്ഷങ്ങള്‍ കൊടുംതണുപ്പില്‍ നരകിക്കവേ ടൊറന്റോ ഡെപ്യൂട്ടി മേയര്‍ നോം കെല്ലിക്ക് അമേരിക്കയിലെ ഫ്ലോറിഡയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷം. മേയര്‍ റോബ് ഫോര്‍ഡിനെ വേണ്ടതിനും വേണ്ടാത്തതിനും വേട്ടയാടുന്ന ടൊറന്റോ മാധ്യമങ്ങള്‍ മിക്കതും പക്ഷേ ഇക്കാര്യം അറിഞ്ഞമട്ടില്ല.

മഞ്ഞുമഴയെയും ഹിമാപാതത്തിനെയും തുടര്‍ന്ന് നഗരത്തിലെ ജനജീവിതം താറുമാറായിരിക്കെ ബുധനാഴ്ചയാണ് കെല്ലി ഫ്ലോറിഡയിലേക്ക് പോയത്. വ്യാഴാഴ്ച തിരികെവന്നു. കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കാനാണ് പോയതെന്ന് കെല്ലി സമ്മതിച്ചു. എന്‍റെ രണ്ട് സഹോദരന്മാരും ഒരു സഹോദരിയും നാല് വര്‍ഷത്തിനിടെ മരിച്ചു. ജീവിച്ചിരിക്കുന്ന സഹോദരിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കണമെന്ന് ഞാന്‍ കരുതി. രാജ്യത്തിന്‌ പുറത്തായിരുന്നപ്പോഴും ഉദ്യോഗസ്ഥരുമായും മറ്റും നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും കെല്ലി ന്യായീകരിക്കുന്നു.

കൊക്കൈന്‍ ഉപയോഗിച്ചു എന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് റോബ് ഫോര്‍ഡില്‍ നിന്ന് മേയറുടെ അധികാരങ്ങള്‍ പലതും സിറ്റി കൌണ്‍സില്‍ കെല്ലിക്ക് കൈമാറിയിരുന്നു.

Leave a Reply