728-pixel-x-90-2-learn
728-pixel-x-90
<< >>

ജനങ്ങളെ പട്ടിണിയിലാക്കാന്‍ നാളെ മുതല്‍ ഗ്യാസ് വിതരണക്കാര്‍ അനിശ്ചിതകാല സമരം നടത്തുന്നു

കൊച്ചി: എണ്ണക്കമ്പനികളും പെട്രോളിയം മന്ത്രാലയവും തുടരുന്ന ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിച്ച്   ചൊവ്വാഴ്ച മുതല്‍  പാചകവാതക വിതരണം നിര്‍ത്തിവെച്ച് രാജ്യവ്യാപകമായി ഗ്യാസ് വിതരണക്കാര്‍ അനിശ്ചിതകാല സമരം നടത്തുന്നു.ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിതരണമാണ് നിര്‍ത്തി വെയ്ക്കുക.അതേ സമയം ആശുപത്രി,ഹോട്ടലുകള്‍ എന്നിവിടങ്ങളിലേക്കുള്ള വിതരണം ഉണ്ടാകും എന്ന് സമര നേതാക്കള്‍ അറിയിച്ചു.

LPG_TANKER_943415fഎണ്ണക്കമ്പനികളുടെ പുതിയ വിപണന മാര്‍ഗ നിര്‍ദേശങ്ങള്‍ വിതരണക്കാര്‍ക്ക് എതിരാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെയുമാണ്‌ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.ഓള്‍ ഇന്ത്യ എല്‍ .പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷനും ഫെഡറേഷന്‍ ഓഫ് എല്‍ .പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് ഇന്ത്യയും സംയുക്തമായാണ് സമരം നടത്തുന്നത്.

ഏതായാലും രാജ്യത്തെ കുടുംബങ്ങളില്‍ അടുപ്പ് പുകയാന്‍ അനുവദിക്കാത്ത ഈ സമര മുറക്കെതിരെ വന്‍ പ്രതിഷേധമാണ് ആളിപ്പടരുന്നത്.സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കണമെന്ന് രാജ്യമെമ്പാടു നിന്നും മുറവിളി ഉയരുകയാണ്.

 

Leave a Reply