728-pixel-x-90-2-learn
728-pixel-x-90
<< >>

ജനങ്ങള്‍ കൈകാര്യം ചെയ്യണം: ഹൈക്കോടതി

ജഡ്ജിമാരെ അധിക്ഷേപിക്കുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്‌യണമെന്നു ഹൈക്കോടതി.   അര്‍ഹതപ്പെട്ടവര്‍ക്ക് ജൂഡീഷ്യറിയെ വിമര്‍ശിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ സോളാര്‍ കേസില്‍ ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തെ തുടര്‍ന്ന് ചാനലുകളില്‍ നടന്ന ചര്‍ച്ചകള്‍ അതീവ വേദനാജനകമാണ്. കോടതിയില്‍ നടക്കുന്നത് അറിയാതെയാണ് ഇത്തരം ചര്‍ച്ചകളില്‍ രാഷ്ട്രീയക്കാര്‍ പരാമര്‍ശം നടത്തുന്നത്.  മറ്റെല്ലാ സംവിധാനവും തകര്‍ത്ത ശേഷം കോടതിയെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ് പറഞ്ഞു. താന്‍ മുഖ്യമന്ത്രിയുടെ നോമിനി ആണെന്നു വരെ ഒരു രാഷ്ട്രീയക്കാരന്‍ പറയുകയുണ്ടായി. എന്നാല്‍ വ്യക്തിപരമായ വിമര്‍ശനത്തില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയെയും ഒത്തുകളിക്കാന്‍ കിട്ടണമെന്നാണ് ഇത്തരക്കാരുടെ ആഗ്രഹം.ഒത്തുകളിക്കാന്‍ കിട്ടാത്തവരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയാണ്.- ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ് പറഞ്ഞു. ജുഡീഷ്യറിയില്‍ മാത്രമാണ് ജനങ്ങള്‍ക്ക് വിശ്വാസമുള്ളത്. ഈ വിശ്വാസമാണ് ഇത്തരം വിമര്‍ശനങ്ങളിലൂടെ നഷ്ടമാകുന്നതെന്ന് കോടതി പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്പോഴാണു കോടതിയുടെ പരാമര്‍ശം. ശ്രീധരന്‍നായരുടെ രഹസ്യമൊഴി എടുക്കാനുണ്ടായ സാഹചര്യമെന്താണെന്നു കോടതി ചോദിച്ചു. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി പങ്കാളിയാണെങ്കില്‍ എന്തുകൊണ്ടാണ് ശ്രീധരന്‍നായര്‍ അതു തുറന്നു പറയാത്തതെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നു മാത്രമാണു മുഖ്യമന്ത്രി പറയുന്നത്.മുഖ്യമന്ത്രിയും ശ്രീധരന്‍നായരും സരിതാ നായരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് ഇപ്പോഴും പറയാറായിട്ടിലെ്ലന്നും കോടതി വ്യക്തമാക്കി.

Leave a Reply