728-pixel-x-90-2-learn
728-pixel-x-90
<< >>

ജഗ്‌മോഹന്‍ ഡാല്‍മിയ ഓര്‍മ്മയായി

കൊല്‍ക്കത്ത:ബി സി സി ഐ പ്രസിഡന്റും ഐ സി സി മുന്‍ അധ്യക്ഷനുമായ ജഗ്‌മോഹന്‍ ഡാല്‍മിയ(75) അന്തരിച്ചു.ഞായറാഴ്ച്ച രാത്രി കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചത്.

ഐ പി എല്‍ കോഴക്കേസില്‍ സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് ബി സി സി പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ജഗ്‌മോഹന്‍ ഡാല്‍മിയ വീണ്ടും പ്രസിഡന്റായിത്.ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിപ്പോള്‍ ബി സി സി ഐയുടെ ട്രഷറര്‍ ആയിരുന്നു.1987ലും 1996ലും ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യ ആതിഥ്യം അരുളുന്നതിന് നിര്‍ണായക പങ്ക് വഹിച്ചത് ജഗ്‌മോഹന്‍ ഡാല്‍മിയ ആയിരുന്നു.

1997ല്‍ ആദ്യമായി ബി സി സി ഐ പ്രസിഡന്റായി അദ്ദേഹം തല്‍സ്ഥാനത്ത് മൂന്ന് വര്‍ഷം തുടര്‍ന്നു.1979ല്‍ ബി സി സി ഐയിലെത്തിയ ഡാല്‍മിയക്ക്‌ 2005ല്‍ മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ശരദ് പവാര്‍ ബി സി സി ഐ പ്രസിഡന്റായതോടെ ബോര്‍ഡില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടതായി വന്നു.ഫണ്ട് തിരുമറി ആരോപണത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു.ഇതിനിതെരി കോടതിയെ സമീപിച്ച് 2007ല്‍ അദ്ദേഹം അനുകൂല വിധി സാമ്പാദിച്ചു.പിന്നീട് 2013ല്‍ ഐ പി എല്‍ കോഴ വിവാദം ഉയര്‍ന്നപ്പോള്‍ ബി സി സി പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസന് സ്ഥാനം ഒഴിയേണ്ടിവന്നു.തുടര്‍ന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലൂടെ തിരിച്ചെത്തിയ ഡാല്‍മിയ ആക്ടിംഗ് ബി സി സി ഐ പ്രസിഡന്റായി സ്ഥാനമേറ്റു.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.

INDIANEWS24.COM Kolkata

Leave a Reply