തിരുവനന്തപുരം:ചലച്ചിത്ര നടന് ജഗന്നാഥ വര്‍മ്മ(78) അന്തരിച്ചു.തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1970കളുടെ അവസാനം മുതല്‍ മലയാള സിനിമയിലെ സ്ഥിരസാന്നിധ്യമാണ് ജഗന്നാഥ വര്‍മ്മ.200നടുത്ത് സിനിമകളില്‍ അഭിനയിച്ചു.മുതിര്‍ന്ന പോലീസ് ഓഫീസര്‍, പുരോഹിതന്,ന്യായാധിപന് എന്നീ റോളുകളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റി.പോലീസിലായിരുന്ന അദ്ദേഹം എസ് പിആയാണ് വിരമിച്ചത്.ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ജനിച്ച ജഗന്നാഥ വര്‍മ്മ ആദ്യമായി അഭിനയിച്ചത് മാറ്റൊലി എന്ന ചിത്രത്തിലാണ്.2013ല്‍ പുറത്തിറങ്ങിയ ഡോള്‍സ് ആണ് അവസാന ചിത്രം.
ചലച്ചിത്രത്തിന് പുറമെ കഥകളിയിലും ചെണ്ടയിലും പ്രാവീണ്യം നേടിയിട്ടുണ്ട് ജഗന്നാഥ വര്‍മ്മ.ശാന്ത വര്‍മ്മയാണ് ഭാര്യ.ടെലിവിഷന്‍ താരം മനുവര്‍മ്മയാണ് ഏകമകന്.മകള്‍ പ്രിയയുടെ ഭര്‍ത്താവാണ് പ്രമുഖ സംവിധായകന് വിജി തമ്പി.
INDIANEWS24.COM T V P M