728-pixel-x-90-2-learn
728-pixel-x-90
<< >>

ജഗദീഷ് ഇടതിലേക്കു മാറിയോ ?

തെരഞ്ഞെടുപ്പ് കാലം വരുമ്പോള്‍ ജനങ്ങള്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന വാര്‍ത്തയാണ് സിനിമാ താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നുണ്ടോയെന്നത്.ചിലപ്പോഴെല്ലാം വാസ്തവമായി ഭവിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ തവണവും അവയെല്ലാം നുണപ്രചാരണങ്ങളായിരുന്നു.ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല.എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് വിരുദ്ധമായ ഒരു വര്‍ത്തമാനമാണ് അഞ്ച് വര്‍ഷത്തിനിപ്പുറം സിനിമാലോകത്തെ പ്രമുഖ നടന്റെ നിലപാടില്‍ ഉണ്ടായിരിക്കുന്നത്.സഹനടനായും ഹാസ്യതാരമായും കുടുംബചിത്രങ്ങളിലെ നായകനായും അപ്രതീക്ഷിത വില്ലനായും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട ജഗദീഷ് ഇക്കുറി ഇടതുപക്ഷത്തിനൊപ്പമാണെന്നാണ് പ്രചാരണം.

യു ഡി എഫ് അധികാരത്തിലേറിയ 2011ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി സംസ്ഥാനത്ത് പലയിടത്തും പ്രചാരണവേദികളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ജഗദീഷ്.അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെതിരെ വലിയ വിമര്‍ശനങ്ങളുമായാണ് താരം പ്രസംഗം പൊലിപ്പിച്ചത്.ആ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ടിക്കറ്റില്‍ സ്ഥാനാര്‍ത്ഥിയായി പറഞ്ഞുകേട്ടെങ്കിലും മത്സരരംഗത്തുണ്ടായിരുന്നില്ല.2014 ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോഴും കോണ്‍ഗ്രസ് സീറ്റിനായി ജഗദീഷ് പ്രസ്താവനകളിറക്കിയെന്നതും വ്യക്തമായിരുന്നു.തെക്കന്‍ കേരളത്തിലെ ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയപ്പോള്‍ പരിഗണിച്ചില്ല.

യു ഡി എഫില്‍ നിന്നുള്ള തുടര്‍ച്ചയായ അവഗണനകള്‍ക്കൊടുവില്‍ ചലച്ചിത്ര താരം ഇടത് പക്ഷത്തേക്ക് ചാഞ്ഞുവെന്നാണ് അറിയാന്‍ കഴിയുന്നത്.താരം ഉറ്റുനോക്കുന്നത് തിരുവനന്തപുരത്തെ മണ്ഡലങ്ങളില്‍ ഒന്നാണ്.എന്നാല്‍ ഇടത് കേന്ദ്രങ്ങളോട് അടുത്ത വൃത്തങ്ങളില്‍ നിന്നുയരുന്ന സൂചന ജഗദീഷിന് അനുകൂലമായ മണ്ഡലം ഇവിടെ കണ്ടെത്തേണ്ടതുണ്ടെന്നാണ്.എന്നാല്‍ ഇക്കാര്യങ്ങളോട് പ്രതികരിക്കാന്‍ ജഗദീഷ് ഇതേവരെ തയ്യാറായിട്ടില്ല.

INDIANEWS24.COM Movies

Leave a Reply