728-pixel-x-90-2-learn
728-pixel-x-90
<< >>

ജഗതി വീണ്ടും എത്തി, മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ലോകത്തിന് നല്‍കാന്‍

തിരുവനന്തപുരം:മോഹന്‍ലാലിന്റെ നവീകരിച്ച വെബ്‌സൈറ്റ് തിരുവനന്തപുരത്ത് നടന്‍ ജഗതി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.’മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന പേരിലുള്ള സൈറ്റിന്റെ ഉള്ളടക്കത്തിലും ഘടനയിലും മാറ്റംവരുത്തിയാണ് പുതിയ രൂപത്തിലായിക്കിയിട്ടുള്ളത്.

ഇതിന്റെ ആദ്യപതിപ്പ് ഉദ്ഘാടനം ചെയ്ത ജഗതി തന്നെ നവീകരിച്ച പതിപ്പും പുറത്തിറക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.2009ലാണ് മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ആരംഭിച്ചത്.ബാലഭാസ്‌ക്കറുംmohanlal website സംഘവും അവതരിപ്പിച്ച സംഗീത പരിപാടി ചടങ്ങിന് കൊഴുപ്പേകി. കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ അടക്കമുള്ള ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

INDIANEWS24.COM Movies

Leave a Reply