jio 800x100
jio 800x100
728-pixel-x-90
<< >>

ജഗതി മരിച്ചെന്ന് വ്യാജവാര്‍ത്ത; പോലീസ് കേസെടുത്തു

തിരുവനന്തപുരം:വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മൂന്ന് വര്‍ഷത്തിലേറെയായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത നല്‍കിയതിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു.വാട്‌സ് ആപ്പിലൂടെ ഒരു പ്രമുഖ മലയാളവാര്‍ത്താ ചാനലെന്ന വ്യാജേനയാണ് വാജ പ്രചാരണം നടത്തിയത്.

സംഭവത്തിനെതിരെ ജഗതിയുടെ മകന്‍ രാജ്കുമാറും ദുരുപയോഗം ചെയ്യപ്പെട്ട വാര്‍ത്താ ചാനല്‍ അധികൃതരും പരാതി നല്‍കി.ജഗതി ശ്രീകുമാര്‍ ഹൃദയാഘാതം മൂലം മരിച്ചെന്നും ഇന്നു വൈകുന്നേരം തന്നെ സംസ്‌കാരം നടക്കുമെന്നുമായിരുന്നു വാര്‍ത്ത പ്രചരിച്ചത്.വ്യാജവാര്‍ത്ത കുടുംബത്തിലെ എല്ലാവരെയും ഏറെ വേദനിപ്പിച്ചെന്ന് രാജ്കുമാര്‍ പറഞ്ഞു.ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

INDIANEWS24.COM T V P M

Leave a Reply