jio 800x100
jio 800x100
728-pixel-x-90
<< >>

ജഗതി ചലച്ചിത്രമേളയില്‍ എത്തി; ഐ എഫ് എഫ് കെ ആവേശോജ്ജ്വലമായി

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച്ച ആവേശമായി നടന്‍ ജഗതി ശ്രീകുമാര്‍ എത്തി.മേളയില്‍ നിശബ്ദ സാന്നിധ്യമായി എത്തിയ ജഗതിയെ ആഘോഷപൂര്‍വ്വമാണ് എല്ലാവരും വരവേറ്റത്. ചലച്ചിത്രമേളയുടെ ഭാഗമായുള്ള പ്രധാന തിയേറ്ററായ തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററിലാണ് അദ്ദേഹം എത്തിയത്.

ചലച്ചിത്രമേളയോടനുബന്ധിച്ച് മലയാള സിനിമയുടെ ചരിത്രം അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്യുന്നതിനാണ് ജഗതിയെ സംഘാടകര്‍ ഇവിടെയെത്തിച്ചത്.നടി ഷീലയും ജഗതിയും ചേര്‍ന്നാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.ദൃശ്യാവിഷ്‌കാരം കാണാനും ജഗതി ആസ്വാദകര്‍ക്കൊപ്പം ഇരുന്നു.സംവിധായകന്‍ ലിജിന്‍ജോസ് ആണ് ഇത് ഒരുക്കിയത്.

ചലച്ചിത്രമേളയില്‍ മത്സരവിഭാഗങ്ങളിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി. ഹംഗേറിയന്‍ ചിത്രം കോള്‍ഡ് ഓഫ് കലണ്ടര്‍, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സിങ്ക്, ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് എന്നീ മത്സരവിഭാഗ ചിത്രങ്ങളാണ് രണ്ടാം ദിവസം തിയേറ്ററുകളിലെത്തുക.

INDIANEWS24.COM T V P M

Leave a Reply