728-pixel-x-90-2-learn
728-pixel-x-90
<< >>

ജഗതിക്ക് 5.9 കോടിരൂപയുടെ നഷ്ടപരിഹാരം

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തീരുമാനമായി.ഇന്‍ഷുറന്‍സ് കമ്പനി വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ തുക കെട്ടിവയ്ക്കണമെന്ന് തിരുവനന്തപുരം ലീഗല്‍ സര്‍വീസ് സൊസൈറ്റി അദാലത്തില്‍ ഉത്തരവിട്ടു.നഷ്ടപരിഹാരമായി 13 കോടി ആവശ്യപ്പെട്ട് ജഗതിക്കു വേണ്ടി ഭാര്യയാണ് അപേക്ഷ നല്‍കിയത്.

2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ ദേശീയപാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു സമീപം പാണമ്പ്ര വളവില്‍ ഡിവൈഡറില്‍ കാര്‍ ഇടിച്ചു കയറിയാണ് ജഗതിക്ക് ഗുരുതര പരുക്കേറ്റത്.കാറിന്റെ മുന്‍സീറ്റില്‍ കുടുങ്ങിപ്പോയ ജഗതി ശ്രീകുമാറിനെയും ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി പി പി അനില്‍ കുമാറിനെയും ഓടിയെത്തിയ നാട്ടുകാരാണു പുറത്തെടുത്തത്.അനില്‍കുമാറിനും സാരമായ പരുക്കേറ്റു.

മുന്‍സീറ്റിലായിരുന്ന ജഗതി ശ്രീകുമാര്‍ ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ തന്നെ തെറിച്ചുവീഴുകയായിരുന്നു. വയറിനും ശ്വാസകോശത്തിനും വാരിയെല്ലിനും തുടയെല്ലിനും ക്ഷതമേറ്റു. കൈത്തണ്ടയുടെ എല്ലുകളും പൊട്ടി. ആംബുലന്‍സില്‍ കയറ്റുമ്പോള്‍ അദ്ദേഹം സംസാരിച്ചിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അബോധാവസ്ഥയിലായി. തുടര്‍ന്ന് ഒരുവര്‍ഷം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജഗതിക്കു പുരോഗതിയുണ്ടായത്. ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ്.

INDIANEWS24 TVPM

Leave a Reply