728-pixel-x-90-2-learn
728-pixel-x-90
<< >>

ജഗതിക്ക് വിഷുക്കൈനീട്ടവുമായി എ കെ ആന്റണിക്ക് വേണ്ടി എം എം ഹസ്സന്‍

തിരുവനന്തപുരം: ജഗതിക്ക് വിഷുക്കൈനീട്ടവുമായി എ കെ ആന്റണിക്ക് വേണ്ടി എം എം ഹസ്സന്‍ എത്തി വിഷു കൈനീട്ടവും കോടിയും നല്‍കി.പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം രാവിലെ 11 മണിയോടെയാണ് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ ജഗതിയുടെ വീട്ടിലെത്തിയത്.ഹസന്‍റെ സഹപാഠിയും സുഹൃത്തുമാണ് അമ്പിളി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാര്‍.എ കെ ആന്റണി ഫോണിലൂടെ ജഗതിക്ക് വിഷു ആശംസകള്‍ നേര്‍ന്നു.

വാഹനപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ സാധാരണ ജീവിതത്തിലേക്ക് പതിയെ മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. അപകടത്തെത്തുടര്‍ന്ന്‍ ജഗതിയ്ക്ക് തിരിച്ചറിവും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു.വലതു കൈയ്ക്കും കാലുകള്‍ക്കും സ്വാധീന കുറവുണ്ടെങ്കിലും ജഗതിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്ന ബന്ധുക്കള്‍ പറഞ്ഞു. . ഇപ്പോള്‍ ബന്ധുക്കളേയും സുഹൃത്തുകളേയും തിരിച്ചറിയാന്‍ തുടങ്ങിയതായും ഇടതു കൈയ്ക്ക് ചലനശേഷി തിരിച്ചു കിട്ടിയതായും ബന്ധുക്കള്‍ പറഞ്ഞു. വെല്ലൂരിലെ ചികിത്സയ്‌ക്കൊപ്പം സ്പീച്ച് തെറാപ്പിയും ജഗതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കി.പൂര്‍ണ്ണമായി സംസാര ശേഷി തിരിച്ചു കിട്ടിയിട്ടില്ലെങ്കിലും സംഗീതത്തിലൂടെ സംസാര ശേഷി തിരിച്ചു കിട്ടുെമന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. താമസം വിനാ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും കുടുംബവും അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്തുക്കളും.

INDIANEWS 24 TVPM

 

jagathy hassan 15 april

Leave a Reply