728-pixel-x-90-2-learn
728-pixel-x-90
<< >>

ഛോട്ടാമുംബൈയ്ക്കു ശേഷം അന്‍വര്‍ റഷീദും മോഹന്‍ലാലും ഒരുമിക്കുന്നു

നിര്‍മാണത്തിലേക്കു തിരിഞ്ഞ അന്‍വര്‍ റഷീദ് വീണ്ടും സംവിധാനത്തിലേക്ക് തിരിക്കുന്നു.ചിത്രത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലായിരിക്കും നായകന്‍.ഇരുവരും ഒന്നിച്ച ഛോട്ടാ മുംബൈ വന്‍ ഹിറ്റായിരുന്നു.

ചിത്രം മുഴുനീള എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് സൂചന.അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രത്തിന്റെ പേര്, അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവയെപ്പറ്റിയൊന്നും അന്തിമ തീരുമാനമായിട്ടില്ല.വൈകാതെ തന്നെ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് അറിയുന്നത്.

അന്‍വറിന്റെ അവസാനം റിലീസ് ചെയ്ത ചിത്രമായ ‘ഉസ്താദ് ഹോട്ടല്‍’ മെഗാ ഹിറ്റ് ആയിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിര്‍മ്മാണരംഗത്തും അന്‍വര്‍ ചുവടുവച്ചിരുന്നു.ഇപ്പോള്‍ തന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമായ പ്രേമം എന്ന ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം.അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നേരം ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.ചിത്രത്തില്‍ നിവിന്‍ പോളിക്കായി മൂന്ന് പുതുമുഖ നായികമാരാണുള്ളത്.

INDIANEWS24.COM MOVIES

Leave a Reply