728-pixel-x-90-2-learn
728-pixel-x-90
<< >>

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള സിനിമാ ലൈഫ് ഹിസ്റ്ററി “സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ ഡിസംബര്‍ 9 ന് പ്രകാശനം ചെയ്യും

മലയാള സിനിമയിലെ മികച്ച ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള സിനിമാ ലൈഫ് ഹിസ്റ്ററി ‘സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ എന്ന പുസ്തകം ഡിസംബര്‍ 9 ന് വൈകുന്നേരം 5 മണിക്ക് ചലച്ചിത്രമേള നടക്കുന്ന ടാഗോര്‍ തീയ്യേറ്ററിലെ ഓപ്പണ്‍ ഫോറത്തില്‍ വെച്ച് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമലിന് നല്‍കി പ്രകാശനം ചെയ്യുന്നു. നടനും സംവിധായകനുമായ മധുപാല്‍ പുസ്തകം പരിചയപ്പെടുത്തുന്നു.രാമചന്ദ്രബാബു,പുസ്തകം എഴുതിയ ജിതേഷ് ദാമോദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
INDIANEWS24 IFFK TVPM DESK

Leave a Reply